ഭാര്യയുടെ വീട്ടില്‍ കടന്നുകയറി സിസിടിവി ക്യാമറ അടിച്ചുമാറ്റി, ‘അനുഷ്കയുടെ ഭര്‍ത്താവ്’ അറസ്റ്റില്‍ !

ബുധന്‍, 31 ജനുവരി 2018 (14:42 IST)

Anushka Shetty, Samrat Reddy, Krishna Reddy, Haritha Reddy, Thamanna, അനുഷ്ക ഷെട്ടി, ഹരിത റെഡ്ഡി, കൃഷ്ണ റെഡ്ഡി, സാമ്രാട്ട് റെഡ്ഡി, തമന്ന

സിനിമാലോകത്തുനിന്നുള്ള ചില വാര്‍ത്തകള്‍ സിനിമയെപ്പോലും വെല്ലുന്ന തരത്തിലാണ് പലപ്പോഴും. ഇതൊക്കെ സംഭവിക്കുമോ എന്ന് തോന്നുന്ന രീതിയിലുള്ള പല കാര്യങ്ങളും അടുത്ത കാലത്ത് സംഭവിച്ചു. അത്തരമൊരു സംഭവമാണ് ഇനി പറയാന്‍ പോകുന്നതും.
 
തെലുങ്കിലെ തിരക്കേറിയ യുവനടന്‍ കൃഷ്ണ റെഡ്ഡി(സാമ്രാട്ട് റെഡ്ഡി) ഭാര്യയുടെ വീട്ടില്‍ കടന്നുകയറി സി സി ടി വി ക്യാമറകള്‍ മോഷ്ടിച്ച കുറ്റത്തിന് പൊലീസ് പിടിയിലായിരിക്കുന്നു. കൃഷ്ണയുടെ ഭാര്യ ഹരിത റെഡ്ഡി(29)യുടെ പരാതിയിന്‍‌മേലാണ് പൊലീസ് നടപടി.
 
2015ലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ കൃഷ്ണ റെഡ്ഡി സ്ത്രീധനത്തിന്‍റെ കാര്യം പറഞ്ഞ് ഹരിതയെ പീഡിപ്പിക്കുന്നത് പതിവായിരുന്നു എന്നും അതിനാല്‍ ഇരുവരും മാറിത്താമസിക്കുകയായിരുന്നു എന്നുമാണ് അറിയാന്‍ കഴിഞ്ഞത്. ‘പഞ്ചാക്ഷരി’ എന്ന തെലുങ്ക് ചിത്രത്തില്‍ അനുഷ്ക ഷെട്ടിയുടെ ഭര്‍ത്താവായി അഭിനയിച്ചതോടെയാണ് കൃഷ്ണ റെഡ്ഡി സിനിമാരംഗത്ത് പേരെടുക്കുന്നത്.
 
ഇരുവരും പിരിഞ്ഞുതാമസിക്കാന്‍ തീരുമാനിച്ച ശേഷം ഉണ്ടാക്കിയ കരാര്‍ പ്രകാരം ഹരിത, കൃഷ്ണ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ ജനുവരി 13ന് ഹരിത അവധിക്കാലം ചെലവഴിക്കാനായി യാത്ര പോയ സമയത്ത് കൃഷ്ണ റെഡ്ഡിയും സഹോദരിയും ഫ്ലാറ്റില്‍ കടന്നുകയറി വിലപിടിച്ച സാധനങ്ങള്‍ മോഷ്ടിച്ചു എന്നാണ് പരാതി. സിസിടിവി ക്യാമറകളും മറ്റ് വിലപിടിച്ച സാധനങ്ങളും കടത്തിക്കൊണ്ടുപോയി എന്നാണ് പരാതിയില്‍ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
അനുഷ്ക ഷെട്ടി ഹരിത റെഡ്ഡി കൃഷ്ണ റെഡ്ഡി സാമ്രാട്ട് റെഡ്ഡി തമന്ന Thamanna Krishna Reddy Haritha Reddy Anushka Shetty Samrat Reddy

സിനിമ

news

ആറാം തമ്പുരാന്റെ ഉണ്ണിമായ ആയി അനുശ്രീ! - വീഡിയോ വൈറൽ

മഞ്ജു വാര്യരുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഉണ്ണിമായ. ഷാജി കൈലാസിന്റെ ...

news

അന്നേ ഉള്ളതാണ് പ്രണവിന് ഈ ഓട്ടവും ചാട്ടവും: ബാലചന്ദ്ര മേനോൻ

പ്രണവ് മോഹൻലാലിന്റെ അഭിനയത്തേയും അദ്ദേഹത്തിന്റെ ആദ്യ നായക ചിത്രം ആദിയേയും അഭിനന്ദിച്ച് ...

news

മഞ്ജുവുണ്ട്, നയൻസുമുണ്ട്! - വ്യക്തമാക്കി സംവിധായകൻ

തമിഴകത്തെ ഹിറ്റ്മേക്കര്‍ അറിവഴകന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍‌താര ...

news

പ്രഭാസുമായുള്ള വിവാഹം എന്ന് ? ഒടുവില്‍ അനുഷ്ക മനസു തുറക്കുന്നു !

ബാഹുബലി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ലോകത്താകമാനമുള്ള സിനിമാപ്രേമികളുടെ ഹൃദയം ...

Widgets Magazine