ഇത് പൊളിക്കും; മമ്മൂട്ടിയെ കണ്ട് ദുൽഖർ വരെ ഞെട്ടി!

ബുധന്‍, 1 ഫെബ്രുവരി 2017 (09:47 IST)

മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്ര‌മാണ് ദ ഗ്രേറ്റ് ഫാദർ. ഒരു പുതുമുഖ സംവിധായകന് ലഭിക്കുന്ന ഏറ്റവും മികച്ച വരവേൽപ്പാണ് ഹനീഫ് അദേനിയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 
 
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഏറ്റവും സ്റ്റൈലിഷാകാന്‍ പോകുന്ന ചിത്രം എന്ന് പറഞ്ഞാണ് ദുല്‍ഖര്‍ തന്റെ ഒഫീഷ്യല്‍ പേജിലൂടെ മോഷന്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. ദുല്‍ഖറിന്റെ പോസ്റ്റ് നടന്‍ സണ്ണി വെയ്‌നും ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.
 
ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം മാർച്ചിലാണ് തീയേറ്ററുകളിൽ എത്തുക. സ്‌നേഹയാണ് നായിക. ബേബി അനിഖ മമ്മൂട്ടിയുടെ മകളുടെ വേഷത്തിലെത്തുന്നുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ മലയാളം ചിത്രം കൂടിയാണ് ദി ഗ്രേറ്റ് ഫാദര്‍. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

എങ്കില്‍ മമ്മൂട്ടി പറയുമായിരുന്നു - ‘ശംഭോ മഹാദേവാ’ !

മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ദേവാസുരം. ആ ചിത്രത്തിലെ ...

news

മോഹന്‍ലാല്‍ മാജിക്, 10 ദിവസം കൊണ്ട് മുന്തിരിവള്ളികള്‍ 25 കോടിയിലേക്ക്!

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ആദ്യ പത്ത് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ...

news

വിശ്വാസം അതല്ലേ എല്ലാം... പ്രിയദർശനെ അന്ധമായി വിശ്വസിച്ച രണ്ട് നടന്മാർ!

സംവിധായകരും നടന്മാരും തന്നിൽ ഒരു അഭേദ്യമായ അടുപ്പമുണ്ടെന്ന് എല്ലാവരും പറയുന്ന കാര്യമാണ്. ...

news

കമലിന്‍റെ ‘ആമി’യാകാന്‍ വിദ്യയ്ക്ക് പകരം തബു!

കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന ചിത്രത്തില്‍ നിന്ന് വിദ്യാബാലന്‍ അവസാന നിമിഷം ...