ഗ്രേറ്റ് ഫാദർ വരികയാണ്! അല്ലെങ്കിലും റെക്കോർഡുകൾ തകർക്കുന്നത് മമ്മൂട്ടിക്ക് പുത്തരിയല്ലല്ലോ?!

യു ട്യൂബ് റെക്കോർഡുകൾ എന്നും മമ്മൂട്ടിയ്ക്ക് സ്വന്തം!

aparna shaji| Last Modified ബുധന്‍, 1 ഫെബ്രുവരി 2017 (13:54 IST)
മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ദ ഗ്രേറ്റ് ഫാദർ'. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധര്‍. 55 സെക്കന്റ് ദൈര്‍ഘ്യമുള്ള പോസ്റ്ററിലെ മമ്മൂട്ടിയുടെ ലുക്കാണ് ആകര്‍ഷണം.

ഇതുവരെയുള്ള പോസ്റ്ററുകളിൽ മുഖം കൊടുക്കാതെയായിരുന്നു മെഗാസ്റ്റാർ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാൽ, മോഷൻ പോസ്റ്ററിൽ ഒളിപ്പിച്ച് വെച്ച മുഖമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതും കിടിലൻ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കോടുകൂടി. മമ്മൂട്ടിയുടെ ലുക്ക് കണ്ട് കണ്ണ് തള്ളിയവരുണ്ട്. അക്കൂട്ടത്തിൽ താരപുത്രൻ ദുൽഖർ സൽമാനും സണ്ണി വെയ്നും വരെയുണ്ട്.

ട്രെയിലർ ഇറക്കി യൂ ട്യൂബ് റെക്കോർഡുകൾ തകർക്കുന്ന കാര്യത്തിൽ മെഗാസ്റ്റാർ മുന്നിലാണ്. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാകുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പതിനഞ്ചു മണിക്കൂറുകൊണ്ട് നാലു ലക്ഷത്തിലധികം ആളുകള്‍ കണ്ടു. ഇരുപതിനായിരത്തിലേറെ ലൈക്കുകളാണ് മോഷന്‍ പോസ്റ്ററിന് ആ സമയത്തിന് മുകളില്‍ ലഭിച്ചത്.

യു ട്യൂബിലെ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനമാണ് മോഷൻ പോസ്റ്റർക്ക് ലഭിക്കുന്നത്. ഡേവിഡ് നൈനാന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ഹനീഫ് അദേനിയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :