ദിലീപ് മുതല്‍ ദിലീപ് വരെ! ഇടയ്ക്ക് മമ്മൂട്ടിയും മോഹന്‍ലാലും ഉണ്ട്, അദ്ദേഹം മാത്രമില്ല! - എന്താ കാരണം?

ബുധന്‍, 2 ഓഗസ്റ്റ് 2017 (12:33 IST)

മലയാളികളുടെ പ്രിയനടിയാണ് കാവ്യ മധവന്‍. കാവ്യയുടെ സിനിമകള്‍ എല്ലാം ഹിറ്റുമായിരുന്നു. ചുരുക്കം ചിലതൊഴിച്ചാല്‍. ബാലതാരമായി സിനിമയില്‍ എത്തിയ കാവ്യ ആദ്യമായി നായികയായി അഭിനയിച്ച ചിത്രം ചന്ദ്രനുദിക്കുന്ന ദിക്കില്‍ ആയിരുന്നു. ദിലീപിന്റെ നായികയായി തുടങ്ങിയ കാവ്യ അവസാനം അഭിനയിച്ചതും ദിലീപിനൊപ്പം തന്നെ. അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന ചിത്രത്തില്‍.
 
എന്നാല്‍, കാല്‍ നൂറ്റാണ്ടായി അഭിനയം തുടരുന്ന കാവ്യ ഒരു നായകനൊപ്പം മാത്രം അഭിനയിച്ചിട്ടില്ല. സിനിമയില്‍ പൃഥ്വിരാജിന്റെ സീനിയറാണ് കാവ്യയെങ്കിലും പൃഥ്വിക്കൊപ്പവും നായികയായി കാവ്യ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിയുടെ കൂടെ ഏറ്റവും അധികം അഭിനയിച്ച നായികയും കാവ്യ തന്നെയാണ്. 
 
മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം വരെ കാവ്യ അഭിനയിച്ചിട്ടുണ്ട്. ഈ പട്ടണത്തില്‍ ഭൂതം, വെനിസിലെ വ്യാപാരി തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയ്‌ക്കൊപ്പവും മാടമ്പി, ചൈന ടൗണ്‍ എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പവും കാവ്യ നായികയായെത്തി. അതോടൊപ്പം, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, വിനീത്, നരേന്‍ തുടങ്ങി എല്ലാ താരങ്ങള്‍ക്കുമൊപ്പം കാവ്യ അഭിനയിച്ചിട്ടുണ്ട്.

എന്നാല്‍, മലയാളത്തിലെ ജയറാമിനൊപ്പം മാത്രം കാവ്യ നായികയായി അഭിനയിച്ചിട്ടില്ല. ജയറാമിന്റെ നായിക ആയിട്ടില്ലെന്നേ ഉള്ളു. ജയറാമിനൊപ്പം കാവ്യ അഭിനയിച്ചിട്ടുണ്ട്. കാവ്യ ആദ്യമായി അഭിനയിച്ച പൂക്കാലം വരവായി എന്ന ചിത്രത്തിലെ നായകന്‍ ജയറാം ആയിരുന്നു. തുടര്‍ന്ന് കൃഷ്ണകുടിയില്‍ ഒരു പ്രണയ കാലത്ത്, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, ചൈന ടൗണ്‍, ട്വന്റി ട്വന്റി എന്നീ ചിത്രങ്ങളിലൊക്കെ ഒന്നിച്ചെങ്കിലും നായികയായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സമാന്ത പറയുന്നത് സായി പല്ലവിയെ കുറിച്ച്, പക്ഷേ ആരാധകര്‍ ‘പൊക്കുന്നത്’ സമാന്തയെ! - ഇതെന്ത് അതിശയം

സിനിമയില്‍ പൊതുവേ അസൂയ, ജാഡ എന്നിവയൊക്കെ ഉള്ള താരങ്ങള്‍ ഉണ്ട്. സഹതാരങ്ങളുടെ അഭിനയത്തിലും ...

news

എന്നേക്കാള്‍ ഇരട്ടി പ്രായമുള്ള മമ്മൂക്കയോടോ മോഹന്‍ലാലിനോടോ പറയാന്‍ പറ്റുമോ? - പത്മപ്രിയ ചോദിക്കുന്നു

ഒരു സിനിമ സെറ്റില്‍ കുറച്ച് മാത്രമേ സ്ത്രീകള്‍ ഉണ്ടാകുകയുള്ളുവെന്നും പലപ്പോഴും ...

news

മാജിക്കല്‍ റിലയിസവുമായി മൂത്തോന്‍ ! നിവിന്‍ ചിത്രത്തിന്റെ പ്രത്യേകത ഇതാണ്!

മിനിമം ഗ്യാരണ്ടിയുള്ള നടനാണ് നിവിന്‍ പോളി. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ ...

news

ഐറ്റം സോങ് ചിത്രീകരണം നടക്കുന്നതിനിടയില്‍ അപമര്യാദയായി പെരുമാറിയ നടന്റെ കരണത്തടിച്ച് നടി !

ഷൂട്ടിങ് സെറ്റില്‍ അപമര്യാദയായി പെരുമാറിയ നടന്റെ കരണത്തടിച്ച് സ്‌കാര്‍ലെറ്റ് വില്‍സണ്‍. ...