പ്രണയത്തിനു ജാതിയും മതവുമില്ല; മണിമേഘലയും ഹുസൈനും ഒന്നിച്ചു!

വെള്ളി, 8 ഡിസം‌ബര്‍ 2017 (10:34 IST)

പ്രശസ്ത അവതാരിക വിവാഹിതയായി. സുഹൃത്തായ ഹുസൈൻ ആണ് വരൻ. സൺ മ്യൂസിക്കിൽ അവതാരകയായ മണിമേഘലയും ഹുസൈനും വർഷങ്ങളായി പ്രണയത്തിലായിരുന്നു. മതം വേറെയായതിനാൽ ഇരുവരുടെയും വീട്ടുകാർ സമ്മതിച്ചില്ല. ഇതേതുടർന്ന് ലളിതമായ ചടങ്ങുകളോടു കൂടിയായിരുന്നു വിവാഹം.
 
'ഹുസൈനും ഞാനും ഇന്ന് വിവാഹിതരായി. അച്ഛനെ പറഞ്ഞ് ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. ഒരു ദിവസം അദ്ദേഹത്തിനു എന്നെ മനസ്സിലാകുമെന്ന് വിശ്വസിക്കുന്നു. പെട്ടന്നുള്ള തീരുമാനമായിരുന്നു, പ്രണയത്തിനു മതമില്ല' - എന്ന് പറഞ്ഞുകൊണ്ടാണ് മണിമേഘല വിവാഹ ഫോട്ടോ ട്വിറ്ററിൽ ഷെയർ ചെയ്തത്.
 
കണ്ണിനു കുളിർമയേകുന്ന കാഴ്ചയാണിതെന്ന് ആരാധകർ കമന്റ് ചെയ്തു. നല്ല തീരുമാനമെന്ന് ചിലരും അച്ഛനെ വേദനിപ്പിക്കേണ്ടിയിരുന്നില്ലെന്ന് മറ്റ് ചിലരും അഭിപ്രായം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഹനീഫ് അദേനിയെ എല്ലാവര്‍ക്കും അറിയാം, ജനുവരി ഒന്നിന് വീണ്ടും മമ്മൂട്ടിപ്പടം!

ഹനീഫ് അദേനിയെ എല്ലാവര്‍ക്കും അറിയാം. മമ്മൂട്ടിക്ക് ഗ്രേറ്റ് ഫാദര്‍ സമ്മാനിച്ച ...

news

നിവിന്‍ പോളി തമിഴ്നാട്ടില്‍ ഭൂകമ്പമുണ്ടാക്കുമോ? മോഹന്‍ലാല്‍ ടീം കാത്തിരിക്കുന്നു!

തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് പ്രിയപ്പെട്ട താരമാണ് നിവിന്‍ പോളി. പ്രേമം എന്ന മലയാള ചിത്രം ...

news

‘ദൈവമേ കൈതൊഴാം, കെ.കുമാറാകണം’ എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് !

ജയറാമിനെ നായകനാക്കി സലിം കുമാര്‍ സംവിധാനം ചെയ്യുന്ന എന്റര്‍ടെയിനര്‍ ഫണ്‍ സിനിമ ‘ ദൈവമേ ...

Widgets Magazine