ഗർജ്ജിക്കാൻ സൂര്യ വീണ്ടും; ഇനി സിങ്കം 3യുടെ കാലം! - വീഡിയോ കാണാം

സൂര്യയുടെ സിങ്കം 3; സിംഹത്തിന്റെ വേട്ട തുടരും!

aparna shaji| Last Modified വെള്ളി, 28 ഒക്‌ടോബര്‍ 2016 (10:41 IST)
2010 മേയ് 28നായിരുന്നു ‘സിങ്കം’ എന്ന തമിഴ് ചിത്രം റിലീസായത്. 15 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച ബോക്സോഫീസില്‍ നിന്ന് വാരിക്കൂട്ടിയത് 85 കോടി രൂപ! സൂര്യയുടെ ഏറ്റവും വലിയ വിജയചിത്രമായി സിങ്കം മാറി. പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് സിങ്കം 2 ഒരുക്കി. അതും ഗംഭീര വിജയം നേടി. ഇനി സിങ്കം 3യുടെ കാലം!.
എസ് 3 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

സംവിധായകൻ ഹരി തന്നെയാണ് സിങ്കം 3യുടെയും രചന. മുൻപത്തേതിലും വ്യത്യാസമായി ഇക്കുറി ഹാരിസ് ജയരാജാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങളുടേയും സംഗീതം നിർവഹിച്ചത് ദേവി ശ്രീ പ്രസാദ് ആയിരുന്നു. എം ശിവകുമാറും ജ്ഞാനവേൽ രാജയുമാണ് ചിത്രം നിർമിക്കുന്നത്.

സിങ്കത്തിൽ അനുഷ്കയായിരുന്നു നായിക. സിങ്കം 2 എത്തിയപ്പോൾ അനുഷ്കയ്ക്കൊപ്പം ഹൻസികയും ഉണ്ടായിരുന്നു. അതേ രീതി തന്നെയാണ് സിങ്കം 3ലും. അനുഷ്കയ്ക്കൊപ്പം ശ്രുതി ഹാസനും നായികയായി എത്തുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്റ് പുറത്തിറങ്ങി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :