തമന്നയെ പിന്തുണച്ച നയൻതാരയ്ക്കും വിശാലിനും ഒരു ബിഗ് സല്യൂട്ട്! ഒടുവിൽ സുരാജ് മാപ്പുപറഞ്ഞു...

ചൊവ്വ, 27 ഡിസം‌ബര്‍ 2016 (13:42 IST)

തെന്നിന്ത്യന്‍ താരം ഭാട്ടിയയ്‌ക്കെതിരായ ലൈംഗീക അധിക്ഷേപ പരാമര്‍ശത്തില്‍ പ്രമുഖ സംവിധായകന്‍ സുരാജ് മാപ്പു പറഞ്ഞു. കത്തിസണ്ടൈ’ എന്ന തമിഴ് ചിത്രം പ്രദര്‍ശനത്തിനെത്തിയതിന് പിന്നാലെയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ സുരാജ് വിവാദ പരാമര്‍ശം നടത്തിയത്. നായികമാരെ വസ്ത്രത്തില്‍ പൊതിഞ്ഞ് കാണിക്കാനല്ല അവര്‍ക്ക് കോടികള്‍ പ്രതിഫലമായി നല്‍കുന്നതെന്ന സുരാജിന്‍റെ വാക്കുകള്‍ വിവാദമായതോടെ സംവിധായകൻ മാപ്പു പറയുകയായിരുന്നു.
 
സുരാജ് പരസ്യമായി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് കത്തിസണ്ടയിലെ നായിക കൂടിയായ തമന്ന രംഗത്തെത്തി. ജോലിക്ക് പോകുന്ന സ്വന്തം കുടുംബത്തിലെ സ്ത്രീകളെക്കുറിച്ചും സുരാജ് ഇങ്ങനെ പറയാന്‍ ധൈര്യപ്പെടുമോ എന്നറിയാന്‍ താല്‍പ്പര്യമുണ്ടെന്ന് നയന്‍‌താര പ്രതികരിച്ചു. തുടര്‍ന്ന് തമന്നയ്ക്ക് പിന്തുണയുമായി വിശാലും രംഗത്തെത്തി. തങ്ങള്‍ അഭിനേതാക്കളാണെന്നും ഉപഭോഗവസ്തുക്കളായി കാണാന്‍ പാടില്ലെന്നും വിശാല്‍ ട്വീറ്റ് ചെയ്തു. 
 
കത്തിസണ്ടൈയുടെ പ്രൊമോഷനായി നടത്തിയ ഷോകളില്‍ ഒന്നിലാണ് സംവിധായകന്‍ വിവാദപ്രസ്താവന നടത്തിയത്. തമന്ന ഈ സിനിമയില്‍ നടത്തുന്ന അതീവ ഗ്ലാമര്‍ പ്രകടനങ്ങളെക്കുറിച്ചായിരുന്നു അവതാരകന്‍റെ ചോദ്യം. സുരാജ് പ്രതികരിച്ചത് ഇങ്ങനെയാണ്:
 
"നായികയുടെ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങളുമായി വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നയാള്‍ എന്‍റെയടുത്തേക്ക് വന്നാല്‍ ഞാന്‍ ആ ഡ്രസിന്‍റെ നീളം കുറയ്ക്കും. എന്‍റെ നായിക ആ വസ്ത്രം അണിഞ്ഞ് അഭിനയിക്കാന്‍ കം‌ഫര്‍ട്ടബിളാണോ എന്നത് എനിക്ക് വിഷയമാകില്ല. നായികയ്ക്ക് അസന്തുഷ്ടിയുണ്ടോ എന്നും ഞാന്‍ നോക്കില്ല. നായികമാര്‍ ഇത്തരം ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് കാണാനാണ് പ്രേക്ഷകര്‍ പണം നല്‍കി സിനിമയ്ക്ക് കയറുന്നത്” - സുരാജ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 
ഇതിനെതിരെ അതിശക്തമായാണ് നയന്‍‌താര പ്രതികരിച്ചത്. “സിനിമാ മേഖലയിലെ ഉത്തരവാദിത്തപ്പെട്ട ഒരു വ്യക്തിക്ക് ഇത്തരത്തില്‍ തരം താണ ഒരു അഭിപ്രായപ്രകടനം എങ്ങനെ നടത്താന്‍ കഴിയും? നായികമാരെ ഇത്തരത്തില്‍ നിന്ദിക്കാന്‍ സുരാജ് ആരാണ്? പണം കിട്ടുന്നതിനാല്‍ തുണി ഉപേക്ഷിക്കുന്നവരാണ് നായികമാരെന്ന് സുരാജ് കരുതുന്നുണ്ടോ? ജോലിക്ക് പോകുന്ന സ്വന്തം കുടുംബത്തിലെ സ്ത്രീകളോട് ഇത്തരത്തില്‍ സംസാരിക്കാന്‍ സുരാജിന് ധൈര്യമുണ്ടോ? - നയന്‍‌താര ചോദിച്ചിരുന്നു.
 
തമന്നയോടും മറ്റ് നടിമാരോടും താന്‍ മാപ്പുപറയുന്നെന്നും ആരേയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല താന്‍ അത്തരമൊരു പ്രസ്താവന നടത്തിയതെന്നും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം താന്‍ പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കുന്നതായും സുരാജ് പറഞ്ഞതോടെയാണ് വിവാദം കെട്ടടങ്ങിയത്. തമന്നയെ പിന്തുണച്ച നയൻതാരയ്ക്കും വിശാലിനും ബിഗ് സല്യൂട്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മോഹൻലാലിനും ഉണ്ട് ഒരു സ്വപ്നം! ലാലേട്ടനെ സപ്പോർട്ട് ചെയ്ത് താരങ്ങൾ!

പുതുവർഷത്തിൽ എല്ലാവരും പുതിയ തീരുമാനങ്ങൾ എടുക്കുന്നവരാണ്. ലക്ഷ്യവും സ്വപ്നങ്ങളും ...

news

നൂറുകോടി ക്ലബിലല്ല, നൂറുകോടി മനുഷ്യരുടെ മനസിലാണ് മമ്മൂട്ടി!

മലയാള സിനിമയും 100 കോടി ക്ലബ് എന്ന മോഹവലയത്തില്‍ പെട്ടുകഴിഞ്ഞു. ഒരുപാട് പ്രൊജക്ടുകള്‍ ഈ ...