സല്‍മാന്‍ ഖാന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി നിരസിച്ചു

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2015 (16:53 IST)
ബോംബെ ഹൈക്കോടതി നല്‌കിയ ജാമ്യം റദ്ദാക്കാന്‍ ഇടപെടില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. സല്‍മാനെ പോലുള്ള സെലിബ്രിറ്റികള്‍ക്ക്‌ അനര്‍ഹമായി ജാമ്യം നല്‌കുന്നത്‌ തെറ്റായ പ്രവണതയാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

2002 സപ്തംബര്‍ 28നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. മെയ് ആറിന് സല്‍മാനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. വിവിധ വകുപ്പുകള്‍ പ്രകാരം അദ്ദേഹത്തിന് അഞ്ച് വര്‍ഷം തടവും കോടതി വിധിച്ചിരുന്നു. സല്‍മാന് ശിക്ഷ വിധിച്ച അതേദിവസം തന്നെ അദ്ദേഹം സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുകയും ജാമ്യം നല്‍കുകയുമായിരുന്നു.


മദ്യലഹരിയിലായിരുന്ന താരം ഓടിച്ചിരുന്ന കാര്‍ റോഡരികില്‍ കിടന്നുറങ്ങുന്നവരുടെ ശരീരത്തിലൂടെ കയറി ഇറങ്ങിയെന്നാണ് കേസ്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാല്‌പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :