പാവം ഉണ്ണി മുകുന്ദനായി ശ്രീനിവാസൻ, ആസിഫ് അലിയുടെ സൺഡേ ഹോളിഡേയുടെ കിടിലൻ ട്രൈയിലർ

പാവം ഉണ്ണി മുകുന്ദനായി ശ്രീനിവാസൻ, ആസിഫ് അലിയുടെ സൺഡേ ഹോളിഡേയുടെ കിടിലൻ ട്രൈയിലർ

aparna| Last Modified തിങ്കള്‍, 26 ജൂണ്‍ 2017 (16:00 IST)
"ഇന്ന് ഞായറാഴ്ച... ഒടേതമ്പുരാന്‍ പോലും വിശ്രമിക്കുന്ന ദിവസം. അങ്ങനെ വിശ്രമിക്കുന്നതിനിടയില്‍ ഒടേതമ്പുരാന്റെ ചെവിയില്‍ ആരെങ്കിലും ചെന്നൊരു കഥ പറഞ്ഞിട്ടില്ലെന്ന് വേദപുസ്തകത്തില്‍ എവിടെയും പറഞ്ഞിട്ടില്ലല്ലോ...!" ശ്രീനിവാസന്‍ ലാല്‍ജോസിനോട് ആ കഥ പറയുകയാണ്. സൺഡേ ഹോളിഡേയുടെ കഥ.

യുവനടൻ ആസിഫ് അലിയും മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയും (അപർണ ബാലമുരളി) ഒന്നിക്കുന്ന സൺഡേ ഹോളിഡെയുടെ ട്രൈയിലർ പുറത്തിറങ്ങി. ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനിവാസൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബാന്‍ഡ് സെറ്റ് മാസ്റ്ററും മകനും തമ്മിലുള്ള കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ. അലന്‍സിയര്‍ ലേ ലോപസാണ് ചിത്രത്തില്‍ ബാന്‍ഡ് സെറ്റ് മാസ്റ്ററിന്റെ വേഷത്തില്‍ അഭിനയിക്കുന്നത്. ആസിഫ് അലി മകന്റെ വേഷത്തില്‍ എത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :