തമിഴകത്തെ സൂപ്പർ സംവിധായകൻ ശ്രീ റെഡ്ഡിയുടെ പട്ടികയിൽ; അടുത്തത് ആര്?

വെള്ളി, 13 ജൂലൈ 2018 (12:47 IST)

തെലുങ്ക് സിനിമാ ലോകത്ത് വിവാദങ്ങൾ സൃഷ്‌ടിച്ച വെളിപ്പെടുത്തലുകൾ നടത്തി ശ്രീ റെഡ്ഡി ഇപ്പോൾ തമിഴ് സിനിമാ ലോകത്തേക്ക് എത്തിയിരിക്കുകയാണ്. തമിഴിലെ ശ്രീ റെഡ്ഡിയുടെ ആദ്യ ഇര സംവിധായകൻ മുരുകദോസ് ആയിരുന്നു. അതിന് തൊട്ടുപിന്നാലെ നടൻ ശ്രീകാന്തിനെതിരെയും വെളിപ്പെടുത്തലുകൾ നടത്തി താരം രംഗത്തെത്തി.
 
ഇപ്പോൾ ശ്രീ ഡെഡ്ഡിയുടെ വലയിൽ കുടുങ്ങിയിരിക്കുന്ന താരം ലോറൻസ് മാസ്‌റ്ററാണ്. തമിഴ്‌ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ സ്വന്തം ഫേസ്‌ബുക്ക് പേജിലൂടെ തന്നെയാണ് ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകൾ നടക്കുന്നത്. നടൻ, സംവിധായകൻ, ഡാൻസർ, കൊറിയോഗ്രാഫർ തുടങ്ങിയ മേഖലയിൽ തമിഴ് സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ലോറൻസ്.
 
"ചില സുഹൃത്തുക്കൾ മുഖേനയാണ് ഞാൻ ലോറൻസ് മാസ്‌റ്ററെ പരിചയപ്പെട്ടത്. ഗോൽക്കൊണ്ട ഹോട്ടൽ ലോബിയിൽ വെച്ചാണ് നമ്മൾ കണ്ടത്. അയാൾ എന്നെ റൂമിലേക്ക് ക്ഷണിച്ചു." എന്നു പറഞ്ഞുകൊണ്ടാണ് ശ്രീ റെഡ്ഡിയുടെ പോസ്‌റ്റ് തുടങ്ങുന്നത്. പോസ്‌റ്റിന് താഴെ ശ്രീ റെഡ്ഡിയെ പിന്തുണച്ചും എതിർത്തും ധാരാളം കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതി അടുത്തത് ആരെന്നാണ് എല്ലാവരുടേയും ചോദ്യം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'തൊട്ടാവാടികള്‍ക്കും ദുര്‍ബല മനസ്‌കര്‍ക്കും പറഞ്ഞിട്ടുള്ളതല്ല സിനിമ': അമല പോൾ

സിനിമാരംഗത്ത് സ്ത്രീകള്‍ക്ക് ചൂഷണം നേരിടേണ്ടി വരുന്നത് കൃത്യ സമയത്ത് പ്രതികരിക്കാനുള്ള ...

news

പാർവതി കാരണം ഞാൻ ബലിയാടായി, വനിതകൾക്കൊപ്പം നിൽക്കുന്ന സംഘടനയെന്ന പേരെ ഉള്ളു: പാർവതിക്കെതിരെ വീണ്ടും മൈ സ്റ്റോറി സംവിധായിക

ഒരുപാട് നാളത്തെ ആഗ്രഹങ്ങൾക്കൊടുവിൽ ആണ് റോഷ്നി ദിനകർ എന്ന കോസ്റ്റ്യും ഡിസൈനർ ഒരു സിനിമ ...

news

'ആ രാത്രി മുഴുവൻ ഞാൻ കരഞ്ഞു തീർത്തു, അച്ഛന്റെ പ്രായമുണ്ടായിരുന്നു ആ സംവിധായകന്'

സംഗീത സംവിധായക, രചയിതാവ് എന്നീ നിലകളിൽ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശ്രുതി നമ്പൂതിരി. ...

news

മുടി മുഴുവൻ മുറിച്ച് പടപൊരുതാനൊരുങ്ങി സൊനാലി; ഈ യുദ്ധത്തിൽ അവർ തനിച്ചല്ല

ബോളിവുഡ് താരസുന്ദരി സൊനാലി ബിന്ദ്രയ്‌ക്ക് ക്യാൻസർ ആണെന്നുള്ള വാർത്ത കുറച്ച് ദിവസങ്ങൾക്ക് ...

Widgets Magazine