‘അതിന്റെ ആവശ്യമില്ല‘ - ഒടിയനില്‍ മമ്മൂട്ടി ഇല്ലെന്ന് ശ്രീകുമാര്‍ മേനോന്‍

മോഹന്‍ലാലിന്റെ ഗുരുവാകുന്നത് ബോളിവുഡിലെ മുതിര്‍ന്ന താരമാണെന്ന് ശ്രീകുമാര്‍ മേനോന്‍

അപര്‍ണ| Last Modified വെള്ളി, 30 മാര്‍ച്ച് 2018 (15:20 IST)
ശ്രികുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ ലൊക്കേഷന്‍ കഥകളും ചിത്രങ്ങളും എല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. മോഹന്‍ലാല്‍ ആരാധകര്‍ മാത്രമല്ല, മലയാള സിനിമാപ്രേമികള്‍ ഒന്നാകെ കാത്തിരിക്കുകയാണ് ഒടിയന്‍ മാണിക്യന്റെ വരവിനായി.

അതേസമയം, ഒടിയന്‍ മാണിക്യന്റെ ഗുരുവിന്റെ വേഷത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. മാമാങ്കവും ഒടിയനും ഒരേസമയത്ത് മംഗളൂരുവില്‍ ആയിരുന്നു ഷൂട്ടിംഗ്. ഈ സമയത്ത് മമ്മൂട്ടി ഒടിയന്‍ ലൊക്കേഷനില്‍ സന്ദര്‍ശനത്തിനെത്തിയിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയും ഉണ്ടെന്ന് വാര്‍ത്ത വരാന്‍ കാരണമിതായിരുന്നു.

എന്നാല്‍, ഇത്തരം വാര്‍ത്തകളെ തള്ളി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒടിയനില്‍ മമ്മൂട്ടി അഭിനയിക്കുന്നില്ലെന്ന് ശ്രീകുമാര്‍ മേനോന്‍ ഉറപ്പിച്ചു പറഞ്ഞു. ‘മാണിക്യന് ഒരു ഗുരുവുണ്ട്, പക്ഷെ, ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയല്ല. മറിച്ച് ബോളിവുഡില്‍നിന്നുള്ള ഒരു മുതിര്‍ന്ന താരമാണ് ആ വേഷം ചെയ്യുന്നത്’- എന്ന് ശ്രീകുമാര്‍ മെനോന്‍ വ്യക്തമാക്കി.

ഒടിയന്‍ മാണിക്യന്‍ രണ്ട് ഗെറ്റപ്പുകളില്‍ എത്തുന്നത് പോലെ തന്നെ ഒടിയനെ ഒടി വിദ്യ പഠിപ്പിക്കുന്ന ഗുരുവും രണ്ടു ഗെറ്റപ്പുകളില്‍ എത്തുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :