നടിയെ സൂപ്പർ ഫിഗർ എന്ന് അഭിസംബോധന ചെയ്തു, നടൻ ശ്രീകാന്ത് പരസ്യമായി മാപ്പ് പറഞ്ഞു

അപർണ| Last Modified ബുധന്‍, 12 ഡിസം‌ബര്‍ 2018 (10:00 IST)
തമിഴ് സിനിമയിൽ ഒരുകാലത്ത് മുൻ‌നിര നായകന്മാർക്കൊപ്പം തന്നെ തിളങ്ങി നിന്ന നടനാണ് ശ്രീകാന്ത്. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് താരം. ഉന്‍ കാതല്‍ ഇരുന്താല്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രീകാന്ത് വീണ്ടും അഭിനയത്തിൽ സജീവമാകുന്നത്.

സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ശ്രീകാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ചടങ്ങില്‍ നടി ചന്ദ്രിക രവിയെ അദ്ധ്യക്ഷന്‍ വേദിയിലേക്ക് ക്ഷണിച്ചത് സൂപ്പര്‍ ഫിഗര്‍ എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ്. എന്നാല്‍ തനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അദ്ധ്യക്ഷന്‍ നടിയെ സൂപ്പര്‍ ഫിഗര്‍ എന്ന് അഭിസംബോധന ചെയ്തതിന് ശ്രീകാന്ത് മാപ്പ് പറഞ്ഞു.

സിനിമയില്‍ ഇപ്പോള്‍ സ്ത്രീകള്‍ക്കെതിരെ എന്ത് പറഞ്ഞാലും അത് ലൈംഗിക ചൂഷണമായിട്ടാണ് കണക്കാക്കുന്നത്. സ്ത്രീകള്‍ക്ക് നല്‍കേണ്ട ബഹുമാനം നല്‍കി അവരെ ആദരിക്കണം എന്ന കാഴ്ചപ്പാടുകാരനാണ് ശ്രീകാന്ത്. സിനിമയില്‍ അഭിസംബോധന ചെയ്യുന്നത് പോലെ ഇതുപോലൊരു പൊതു പരിപാടിയില്‍ നടിയെ സൂപ്പര്‍ ഫിഗര്‍ എന്നൊക്കെ അഭിസംബോധന ചെയ്യുന്നത് വളരെ തെറ്റാണ്. അത് ബഹുമാനക്കുറവാണ്. സ്ത്രീകള്‍ക്ക് ബഹുമാനം നല്‍കണം- ശ്രീകാന്ത് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :