'ഏറ്റവും ഒടുവിൽ അദ്ദേഹം ചോദിച്ചു, ഒരു ഫോട്ടോ എടുക്കണ്ടേ’? - ഇന്ത്യയിലെ ഏറ്റവും മികച്ച നടന്റെ വിനയം അവിശ്വസനീയമെന്ന് ബൊളീവുഡ് നടൻ

ബോളിവുഡ് താരങ്ങളുടെ അഭിമുഖമെടുത്ത് ശ്രദ്ധേയനായ സോനൂപ് സഹദേവന്റെ ഫേസ്ബുക്ക് പോസ്റ്റും ഇക്കാര്യം തന്നെയാണ് തെളിയിക്കുന്നത്.

Last Modified ബുധന്‍, 22 മെയ് 2019 (11:01 IST)
മമ്മൂട്ടി എന്ന നടനെ മലയാളികൾ എന്നും അംഗീകരിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടി എന്ന വ്യക്തി പല സന്ദർഭങ്ങളിലും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ജാഡയാണെന്നും, അഹങ്കാരമാണെന്നും അകലെ നിന്ന് കണ്ട ആരാധകർ പോലും പാടി നടന്നിട്ടുണ്ട്. എന്നാൽ അടുത്ത് ഇടപഴകിയ ഒരാളിൽ നിന്നും ഇത്തരമൊരു അഭിപ്രായം കേൾക്കാൻ കഴിയില്ല. ബോളിവുഡ് താരങ്ങളുടെ അഭിമുഖമെടുത്ത് ശ്രദ്ധേയനായ സോനൂപ് സഹദേവന്റെ ഫേസ്ബുക്ക് പോസ്റ്റും ഇക്കാര്യം തന്നെയാണ് തെളിയിക്കുന്നത്.

ഒട്ടറെ സൂപ്പർതാരങ്ങളുടെ അഭിമുഖമെടുത്തിട്ടുള്ള സോനൂപ്, ത്രീ വൈസ്‌മാൻ എന്ന പേരിൽ സിനിമ റിവ്യൂ പരിപാടിയും അവതരിപ്പിക്കുന്നുണ്ട്.

സോനൂപിന്റെ പോസ്റ്റ് ഇങ്ങനെ

ചെയ്ത ഒട്ടേറെ അഭിമുഖങ്ങളിൽ നിന്നും ഇത്തവണത്തേതിന് എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ട്. മൂന്നുവട്ടം അർഹനായ മുഹമ്മദ്കുട്ടി പാണിപറമ്പിൽ ഇസ്‌മയിൽ, എന്ന മമ്മൂട്ടി, ഇന്ത്യയിൽ ഏറ്റവും നല്ല അഭിനേതാക്കളിൽ ഒരാൾ. കേരളത്തിന്റെ തനതു വസ്ത്രമായ മുണ്ടും, ഇസ്തിരിയിട്ട ഷർട്ടും ധരിച്ച് എത്തിയപ്പോൾ വെള്ളിത്തിരയിൽ കാണുന്ന അതേ പ്രഭയും, സൗന്ദര്യവുമായിരുന്നു. നോമ്പ് ആചരിക്കുന്നുണ്ടെങ്കിലും അതിന്റെതായ യാതൊരു ക്ഷീണവും അദ്ദേഹത്തിന്റെ സംസാരത്തിലില്ലായിരുന്നു. ഏറെ പ്രതീക്ഷകളുള്ള തന്റെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം, സുഹൃത്ത് മോഹൻലാൽ, ബിഗ് ബി, സൽമാൻ എന്നിവരെപ്പറ്റിയും, ബോളിവുഡിനൊപ്പം എത്തി നിൽക്കുന്ന സൗത്ത് ഇൻഡസ്ട്രിയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. അഭിമുഖം അവസാനിച്ചപ്പോൾ എന്റെ കുടുംബത്തെപ്പറ്റിയും മാതാപിതാക്കളെപ്പറ്റിയും ചോദിക്കാനും അദ്ദേഹം മറന്നില്ല. പിന്നീട് ഒരു ചോദ്യവും. ഒരു ഫോട്ടോ എടുക്കട്ടെ എന്ന്? തീർച്ചയായും സാർ എന്ന് ഞാൻ മറുപടി പറഞ്ഞു. എന്നെ ഏറ്റവും ആകർഷിച്ചത് ഒരു മെഗാസ്റ്റാറായ വ്യക്തിയുടെ വിനയവും മര്യാദയുമാണ്. അവിശ്വസനീയം!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :