ആലിയയും സിദ്ധാർഥും ഉടൻ ബ്രേക്ക് അപ്പിലാകുമെന്ന് സൊനാക്ഷി, അസൂയ ആണോയെന്ന് ആരാധകർ!

വ്യാഴം, 8 ഫെബ്രുവരി 2018 (08:53 IST)

ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന പേരുകളാണ് ആലിയ ഭട്ടിന്റേയും സിദ്ധാര്‍ഥ് മല്‍ഹോത്രയുടേയും. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരുടെയും സിനിമാ പ്രവേശം. 
 
പിന്നീട് ഇരുവരും ഗോസിപ്പ് കോളങ്ങളിലെ സ്ഥിര സാന്നിധ്യമായി. പൊതുചടങ്ങുകളിൽ പോലും ഇരുവരും ഒന്നിച്ച് പോകാൻ തുടങ്ങി. അതോടെ ഇരുവരും പ്രണയത്തിലാണെന്ന് വരെ ശ്രുതി പരന്നു. എന്നാല്‍ തങ്ങളുടെ പ്രണയവാര്‍ത്തകളോട് ഇരുതാരങ്ങളും പ്രതികരിച്ചിരുന്നില്ല.
 
ഇപ്പോള്‍ സിദ്ധാര്‍ഥും ആലിയയുടെയും പ്രണയം മറ്റൊരാള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ബോളിവുഡ് നടിയായ സൊനാക്ഷി സിന്‍ഹയാണ് ഈ വെളിപ്പെടുത്തിയത്. നടി നേഹ ദൂപിയയുടെ ടോക്ക് ഷോയിലാണ് സൊനാക്ഷി ഇക്കാര്യം പറഞ്ഞത്. 2018 ല്‍ വേര്‍പിരിയാന്‍ പോകുന്ന ഒരു സെലിബ്രിറ്റി ജോഡിയുടെ പേരു പറയാനായിരുന്നു നേഹയുടെ ചോദ്യം. ഇതിന് ആലോചിക്കാതെ, യാതൊരു സംശയവുമില്ലാതെ സൊനാക്ഷി ആലിയയുടേയും സിദ്ധാര്‍ഥിന്റേയും പേരുകള്‍ പറുകയായിരുന്നു. 
 
ഇരുവരുടെയും പേരുകൾ പറഞ്ഞതിന് ശേഷമാണ് താന്‍ പറഞ്ഞത് അബദ്ധമായല്ലോ എന്ന് സൊനാക്ഷിക്ക് തോന്നിയത്. അവർ പോലും തുറന്നു സമ്മതിക്കാത്ത പ്രണയരഹസ്യമാണ് സൊനാക്ഷി വെളിപ്പെടുത്തിയത്. ഇരുവരുടെയും പ്രണയം വെളിപ്പെട്ടെങ്കിലും എന്തുകൊണ്ടാവും ഇവര്‍ ബ്രേക്ക് അപ് ആകുമെന്ന് സൊനാക്ഷി പറഞ്ഞത് എന്ന സംശയത്തിന് പിറകേയാണ് ഇപ്പോള്‍ പാപ്പരാസികള്‍. അതോടൊപ്പം, അസൂയ ആണോയെന്നും ചിലർ സൊനാക്ഷിയോട് ചോദിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ശരീരത്തോട് ചേർന്ന് നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനോട് കയർത്ത് വിദ്യ ബാലൻ!

തന്റെ അനുവാദമില്ലാതെ ശരീരത്തോട് ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ ...

news

മമ്മൂട്ടിച്ചിത്രം ‘ഉണ്ട’ ഛത്തീസ്ഗഡില്‍ !

മമ്മൂട്ടി നായകനാകുന്ന ‘ഉണ്ട’ എന്ന സിനിമയുടെ ചിത്രീകരണം ഛത്തീസ്ഗഡില്‍ നടക്കുമെന്ന് സൂചന. ...

news

ഒടിയന് വേണ്ടി മമ്മൂട്ടിയും! അന്തംവിട്ട് ആരാധകർ!

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ. വി എ ശ്രീകുമാര്‍ മേനോൻ ...

news

ബിഗ് കാൻവാസിലൊരുങ്ങുന്ന മാമാങ്കം, നീരജും ധ്രുവും അതിഥി താരങ്ങൾ അല്ല!

നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കം എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ...

Widgets Magazine