ഈ... ‘മുട്ട പഫ്‌സ്’ ഒരു ഈട് ആയി എടുത്ത് എനിക്ക് ലോണ്‍ തരണം..സാര്‍ !!!; ട്രോളുകളിൽ നിറഞ്ഞ് അനുശ്രീയും പഫ്‌സും

ട്രോളുകളിൽ നിറഞ്ഞ് അനുശ്രീയും പഫ്സും

സജിത്ത്| Last Modified ശനി, 24 സെപ്‌റ്റംബര്‍ 2016 (14:19 IST)
മനുഷ്യനെ നാണംകെടുത്തുന്ന സാധനമാണ്‍ പഫ്‌സ് എന്ന് ക്രിസ്പിന്‍ അന്ന് പറഞ്ഞപ്പോള്‍ ആരും അത്രയ്ക്കങ്ങട് കാര്യമാക്കിയില്ല. എന്നാല്‍ ഇപ്പോള്‍ നോക്കൂ, ക്രിസ്പിന്റെ സ്വന്തം മഹേഷേട്ടനെ പറ്റിച്ചുപോയ സൌമ്യയ്ക്ക് തന്നെ പഫ്സ് മൂലം ഒരു ചെറിയ പണിയും കിട്ടി. മഹേഷിന്റെ പ്രതികാരത്തില്‍ മഹേഷിനെ തേച്ചിട്ട് പോയ സൌമ്യയുടെ വേഷം അവതരിപ്പിച്ച നടി അനുശ്രീക്കാണ് ഇപ്പോള്‍ പഫ്‌സ് കാരണം മാനം പോയ സ്ഥിതി വന്നിരിക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ പഫ്സ് കഴിച്ച് ഇരുട്ടടി കിട്ടിയ നടി അക്കാര്യം ഫേസ്‌ബുക്കിലൂടെ പറഞ്ഞപ്പോൾ ട്രോളന്മാരും സംഭവം ഏറ്റെടുത്തു. രണ്ടു പഫ്സും കട്ടൻചായയും കുടിച്ച നടിക്ക് കിട്ടിയത് 680 രൂപയുടെ ബില്ല് കിട്ടിയത് തന്നെ ഞെട്ടിച്ചുയെന്നായിരുന്നു അനുശ്രീ ഫേസ്‌ബുക്കിലൂടെ പറഞ്ഞത്. പഫ്‌സിന്റെ വിലയും അനുശ്രീയുടെ പ്രതികരണവും കൂട്ടിച്ചേർത്ത് രസകരമായ ട്രോളുകളാണ് സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്.








































































ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :