നടി ശ്രദ്ധ കപൂര്‍ വിവാഹിതയാകുന്നു? വരനും അതിപ്രശസ്തന്‍ !

Shraddha Kapoor, Rohan Shrestha, ശ്രദ്ധ കപൂര്‍, രോഹന്‍ ശ്രേഷ്ഠ
Last Modified വ്യാഴം, 11 ജൂലൈ 2019 (17:51 IST)
നടി ശ്രദ്ധ കപൂറിന്‍റെ സ്വകാര്യജീവിതത്തേക്കുറിച്ച് മീഡിയ അധികമൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. തന്‍റെ പേഴ്സണല്‍ ലൈഫ് ചര്‍ച്ചാവിഷയമാക്കാനുള്ള അവസരം ശ്രദ്ധ കപൂര്‍ മാധ്യമങ്ങള്‍ക്ക് നല്‍കാറില്ലെന്നാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ രോഹന്‍ ശ്രേഷ്ഠയുമായി ശ്രദ്ധ കപൂറിനുള്ള ബന്ധത്തേക്കുറിച്ചും കൂടുതലായൊന്നും വെളിപ്പെടുത്തപ്പെട്ടിട്ടില്ല.

ഇരുവരും തമ്മില്‍ അടുപ്പമാണെന്നും വിവാഹിതരാകാന്‍ പോകുകയാണെന്നുമുള്ള റൂമറുകള്‍ ഏറെക്കാലമായി കേള്‍ക്കുന്നതാണ്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ശ്രദ്ധയും രോഹനും 2020ല്‍ വിവാഹിതരാകും. കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രണയബദ്ധരായ ഇവര്‍ ഉടന്‍ തന്നെ തങ്ങളുടെ ജീവിതത്തിന്‍റെ അടുത്ത ഘട്ടത്തേക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ഗുജറാത്തില്‍ നിന്നുള്ള ഒരു മാധ്യമം റിപ്പോര്‍ട്ടുചെയ്യുന്നത്.

ശ്രദ്ധയുടെ മാതാവ് ശിവാംഗി കപൂര്‍ ഈ വിവാഹത്തിനായുള്ള ജോലികളുടെ തിരക്കിലാണെന്നും മാധ്യമം റിപ്പോര്‍ട്ടുചെയ്യുന്നു. സാഹോ, സ്ട്രീറ്റ് ഡാന്‍സര്‍ എന്നീ സിനിമകളാണ് ശ്രദ്ധയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ബാഗി 3, ചിച്‌ചോര്‍ എന്നീ സിനിമകളും താരസുന്ദരിക്ക് കരാറായിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :