Widgets Magazine Widgets Magazine

'എ' പടത്തിൽ നായികയായി നയൻതാര!

ചൊവ്വ, 21 മാര്‍ച്ച് 2017 (15:32 IST)

Widgets Magazine

പ്രായപൂര്‍ത്തിയെത്തിയവര്‍ മാത്രം കാണുക എന്ന നിര്‍ദ്ദേശത്തോടെയാണ് സെന്‍സര്‍ ബോര്‍ഡ് ചില സിനിമകള്‍ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. അങ്ങനെയാണ് 'എ' പടം എന്ന പേരുണ്ടാകുന്നത്. ഗ്ലാമർ വേഷങ്ങൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന ചിത്രത്തെയാണ് 'എ' പടമെന്ന് വിളിക്കുന്നതെന്നാണ് ആദ്യമൊക്കെ കരുതിയിരുന്നത്. എന്നാൽ, സെൻസർ ബോർഡിന്റെ അമിത കത്രിക വെക്കൽ കാരണം എന്താണ് 'എ' പടം എന്ന് എല്ലാവർക്കും മനസ്സിലായി കാണും.
 
ഏതായാലും, നയന്‍താരയുടെ പുതിയ ചിത്രം ഒരു എ പടമാണ്. നയന്‍താര കേന്ദ്ര കഥാപാത്രമായി എത്തുന്ന ഡോറ എന്ന ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞു. ഡോറ പ്രയപൂര്‍ത്തിയായവര്‍ മാത്രമേ കാണാന്‍ പാടുള്ളൂ എന്നാണ് സെന്‍സര്‍ ബോര്‍ഡ്ഡിന്റെ നിര്‍ദ്ദേശം. എ സര്‍ട്ടിഫിക്കറ്റാണ് ഡോറയ്ക്ക് നല്‍കിയിരിയ്ക്കുന്നത്.
പേടിപ്പെടുത്തുന്ന രംഗങ്ങള്‍ അമിതമായി ഉള്ളതിനാലാണ് ഡോറ എന്ന ഹൊറര്‍ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നാണ് വിശദീകരണം.
 
മാര്‍ച്ച്‌ 31 ന് ഡോറ തിയേറ്ററുകളിലെത്തും. ദോസ് രാമസ്വാമി സംവിധാനം ചെയ്യുന്ന ചിത്രം നായികാപ്രാധാന്യമുള്ളതാണ്. മായ എന്ന ഹൊറര്‍ ചിത്രം ഹിറ്റായതിന് പിന്നാലെയാണ് നയന്‍ ഡോറ ചെയ്തത്. ഡോറയ്ക്ക് ശേഷം നയന്‍ ചെയ്യുന്ന ഇമയ്ക്കാ നൊടികള്‍ എന്ന ചിത്രവും ഹൊറര്‍ കാറ്റഗറിയാണ്. നായകന്മാര്‍ക്ക് മറവില്‍ നില്‍ക്കുന്ന നായികയെ ഇനി നയൻസ് അവതരിപ്പിക്കില്ല. ഗ്ലാമര്‍ വേഷങ്ങള്‍ക്കും നയന്‍ പരിതി നിശ്ചയിച്ചിട്ടുണ്ട്.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

എന്തൊരു സിനിമയാണിത്, അപാരം തന്നെ! അങ്കമാലീസ് കണ്ട അനുരാഗ് കശ്യപിന് പറയാനുള്ളത്...

എന്തൊരു ഗംഭീര സിനിമയാണിത്! വിസ്മയിപ്പിക്കുന്ന ചിത്രം, ലിജോ ജോസ്. ഞാന്‍ ഈ വര്‍ഷം ഇതുവരെ ...

news

ജയലളിതയേയും രജനീകാന്തിനേയും പോലെ മഞ്ജുവും!

തമിഴ്നാട്ടിൽ ചെന്നാൽ അവർ ആരാധിക്കുന്ന കുറെ മനുഷ്യരെ കാണാം. രജനീകാന്ത്, എം ജി ആർ, ജയലളിത ...

news

ശരീരത്തിലെ അടയാളങ്ങൾ ധനുഷ് ശസ്ത്രക്രിയയിലൂടെ നീക്കി! ഞെട്ടിക്കുന്ന മെഡിക്കൽ റിപ്പോർട്ട്

തമിഴ് നടന്‍ ധനുഷ് തങ്ങളുടെ ദമ്പതികൾ ആണെന്ന് വാദിച്ച് കേസുകൊടുത്ത തമിഴ് വൃദ്ധ ദമ്പതികൾക്ക് ...

news

ജെബി ജംഗ്ഷനിലെ ‘അങ്കമാലി’; വിമർശകർക്ക് ഇടിവെട്ട് മറുപടിയുമായി ജോൺ ബ്രിട്ടാസ്

കേരളത്തിലെ ക്രൈസ്തവ ചരിത്രത്തെത്തുറിച്ച്‌ നടത്തിയ പരാമര്‍ത്തെത്തുടര്‍ന്നുണ്ടായ ...

Widgets Magazine Widgets Magazine