സുരേഷ് ഗോപിയുടെ രാഷ്ട്രീയം സിനിമയെ ബാധിക്കുന്നുവെന്ന് രുദ്രസിംഹാസനത്തിന്റെ സംവിധായകന്‍

Last Updated: ശനി, 1 ഓഗസ്റ്റ് 2015 (14:46 IST)







അടുത്ത കാലത്ത് ഏറെ ചര്‍ച്ചയായ വിഷയമാണ് സുരേഷ് ഗോപിയുടെ രാഷ്ട്രീയ പ്രവേശനം. ഇത് സുരേഷ് ഗോപിയുടെ സിനിമകളെ ബാധിച്ചിട്ടുണ്ടോ ?. ഉണ്ടെന്നാണ് പുതിയ സുരേഷ് ഗോപി ചിത്രം രുദ്രസിംഹാസനത്തിന്റെ സംവിധാനകന്‍
ഷിബു ഗംഗാധരന് പറയുന്നത്.

താരത്തിന്റെ രാഷ്ട്രീയം സിനിമയെ ബാധിക്കുന്നുവെന്നും
സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പല ഭാഗത്ത്‌നിന്നും അത്തരത്തിലുള്ള അഭിപ്രായങ്ങളാണ് തനിക്ക് ലഭിക്കുന്നതെന്നും
ഷിബു ഗംഗാധരന്‍ പറഞ്ഞു.സൌത്ത് ലൈവിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ ഇത് ചിത്രത്തെ ബാധിച്ചിട്ടുണ്ടോ എന്ന് പറയാറായിട്ടില്ല. സിനിമയെപ്പറ്റി നല്ല അഭിപ്രായം ഉയരുന്നുണ്ടെങ്കിലും ആളുകളെ പല കാര്യങ്ങള്‍ പറഞ്ഞ് നിരുത്സാഹപ്പെടുത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ടെന്നും ഷിബു പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :