അഗ്നിപര്‍വ്വതത്തിനു സുനാമിയില്‍ ഉണ്ടായ ഡാഷ് മോളാണ് എന്റെ ഭാര്യ!

തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (16:00 IST)

ടു കണ്‍ട്രീസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ഷെര്‍ലക് ടോംസ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ബിജു മേനോനാണ് നായകന്‍. ‘അഗ്നിപര്‍വ്വതത്തിനു സുനാമിയില്‍ ഉണ്ടായ ഡാഷ് മോളാണ് എന്റെ ഭാര്യ‘എന്ന് ബിജു മേനോന്‍ പറയുന്ന ഡയലോഗ് ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു.
 
ഫൺ എന്റർടെയ്നറായ ചിത്രം നിർമിക്കുന്നത് ഗ്ലോബൽ യുണൈറ്റഡ് മീഡിയ ആണ്. കമ്മട്ടിപ്പാടം സിനിമയുടെ നിർമാതാക്കളായ ഗ്ലോബൽ യുണൈറ്റഡ് മീഡിയ ബാഹുബലിയുടെ വിതരണക്കാര്‍ കൂടിയാണ്. മിയ, ശ്രിന്ദ എന്നിവരാണ് നായികമാര്‍.
 
മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന കൂടിയാണിത്. ടു കണ്‍ട്രീസിന്റെ കഥയെഴുതിയ നജീം കോയയുടെ കഥയെ അടിസ്ഥാനമാക്കിയാണ് സിനിമ. സച്ചിയാണ് സംഭാഷണം. ‌‌നജീം, സച്ചി, ഷാഫി എന്നിവർ ചേർന്നാണ് തിരക്കഥ. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടിയെ കാണാന്‍ വീണ്ടും - റായ് ലക്‍ഷ്മി!

മമ്മൂട്ടിച്ചിത്രങ്ങളില്‍ എപ്പോഴും നായികമാര്‍ക്ക് വളരെ പ്രാധാന്യം നല്‍കാറുണ്ട്. എന്നും ...

news

ഒരുപാട് സങ്കടമുണ്ട് സൗബിൻ ചേട്ടാ... ‘പറവ’യുടെ ഭാഗമാകാൻ കഴിയാത്തതില്‍; വൈറലാകുന്ന പോസ്റ്റ്

സൗബിന്‍ ഷാഹിര്‍ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പറവ. മികച്ച പ്രതികരണമാണ് ...

news

തെന്നിന്ത്യയുടെ മഞ്ജു വാര്യരാണ് നയന്‍‌താര!

മലയാളത്തില്‍ ഒരു നടിക്കുവേണ്ടി മാത്രം ഇന്ന് സിനിമകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ...

news

വിനീത് ശ്രീനിവാസനോട് മാപ്പ് ചോദിച്ച് മോഹന്‍ലാല്‍ ഫാന്‍സ്

നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനോട് മാപ്പ് ചോദിച്ച് മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ്. ...

Widgets Magazine