‘സീറോ’യില്‍ കുള്ളനായി ഷാരൂഖ്; ഞെട്ടിത്തരിച്ച് ആരാധകര്‍

‘സീറോ’യില്‍ ഇത്തിരി കുള്ളനായി ഷാരൂഖ്; ഞെട്ടിത്തരിച്ച് ആരാധകര്‍

AISWARYA| Last Updated: ചൊവ്വ, 2 ജനുവരി 2018 (13:48 IST)
ബോളിവുഡിലെ കിങ്ഖാന്‍ ഷാരൂഖാനാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ആരാധകര്‍ക്കുള്ള പുതുവര്‍ഷ സമ്മാനമായി തീര്‍ത്തും വ്യത്യസ്തമായ വേഷത്തില്‍ താരം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പ്രശസ്ത സംവിധാനയകന്‍ ആനന്ദ് എല്‍ റായിയുടെ പുതിയ ചിത്രമായ സീറോയില്‍ മൂന്നടിയുള്ള ഇത്തിരി കുള്ളനായെത്തിയ ഷാരൂഖിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

സ്‌പെഷ്യല്‍ ഇഫക്റ്റ്‌സ് വഴിയാണ് ഷാരൂഖിനെ മൂന്നടിക്കാരനാക്കി മാറ്റിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിലാണ് ശശി കപൂര്‍ നായകനായ ‘ജബ് ജബ് ഫൂല്‍ ഖിലെ’ എന്ന ചിത്രത്തിലെ ‘ഹം കോ തും പെ പ്യാര്‍ ആയാ’ എന്ന ഗാനത്തിന് കിടിലന്‍ നൃത്തച്ചുവടുകളുമായി കുഞ്ഞന്‍ കിംഗ് ഖാന്‍ എത്തുന്നത്.

ഷാരുഖാന്‍ തന്റെ ട്വിറ്ററിലൂടെയാണ്
ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത് വിട്ടത്.
‘എന്റെ ജീവിതമാകുന്ന മേളയുടെ ടിക്കറ്റ് എടുത്തു കാത്തിരിക്കുന്നവരേ, കളി പൂര്‍ണ്ണമാവുക തന്നെ വേണമല്ലോ’ എന്നാണ് ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :