ആ സംഭവത്തിനു ശേഷം തീരുമാനിച്ചു, ഇനി മലയാള സിനിമയില്‍ അഭിനയിക്കില്ലെന്ന്; ഷക്കീല പറയുന്നു

ഞായര്‍, 31 ഡിസം‌ബര്‍ 2017 (14:50 IST)

shakeela , Cinema , ഷക്കീല , സിനിമ
അനുബന്ധ വാര്‍ത്തകള്‍

സൂപ്പര്‍ താര ചിത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാം പരാജയങ്ങളില്‍ നിന്നും പരാജയങ്ങളുടെ പടുകുഴിയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ മലയാള സിനിമയെ താങ്ങി നിര്‍ത്തിയ താരമായിരുന്നു ഷക്കീല. പിന്നീട് അവരുടെ മാര്‍ക്കറ്റ് ഇടിയുകയും ഫീല്‍ഡ് ഔട്ടാകുകയും ചെയ്തെങ്കിലും ഇന്നും എന്ന താരം ആരാധകരുടെ ഹരം തന്നെയാണ്. ഇപ്പോഴിതാ, സിനിമയില്‍ നിന്ന് പെട്ടെന്ന് ഒരുനാള്‍ പിന്‍മാറാനുണ്ടായ കാരണം ഷക്കീല തന്നെ പറയുന്നു. 
 
ഒരു സിനിമയില്‍ ഒരു കന്യാസ്ത്രിയുടെ വേഷം താന്‍ ചെയ്തിരുന്നു. ആ റിലീസായപ്പോള്‍ അത് പോയി കാണാന്‍ തന്റെ മേക്കപ്പ്മാനോട് പറഞ്ഞു. എന്നാല്‍ വലിയ നിരാശയിലായിരുന്നു സിനിമ കണ്ട അയാള്‍ തിരിച്ചെത്തിയത്. കാരണമന്വേഷിച്ചപ്പോള്‍ ഒറ്റത്തവണയാണ് ആ വേഷത്തില്‍ തന്നെ കാണിക്കുന്നതെന്നും ബാക്കിയുള്ള സമയം മുഴുവന്‍ നഗ്‌നയാണെന്നുമാണ് അയാള്‍ പറഞ്ഞതെന്നും ഷക്കീല പറഞ്ഞു.     
 
ആ സംഭവം തനിക്ക് വലിയ ഷോക്കായി മാറി. തുടര്‍ന്ന് അടുത്ത ദിവസം തന്നെ വാര്‍ത്താസമ്മേളനം വിളിച്ചെന്നും ഇനി മേലാല്‍ മലയാള സിനിമയില്‍ അഭിനയിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ആ സമയത്ത് ഏകദേശം ഇരുപത്തിമൂന്ന് സിനിമകള്‍ക്ക് മുന്‍കൂറായി പണം വാങ്ങിയിരുന്നുവെന്നും അതെല്ലാം അവര്‍ക്ക് തിരിച്ച് നല്‍കിയെന്നും ഷക്കീല വ്യക്തമാക്കി. 
 
2000ല്‍ തന്റെ സിനിമകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ ചില നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ആ സമയത്ത് തനിക്കൊപ്പം നില്‍ക്കാന്‍ മുഖ്യാധാരാ സിനിമാ പ്രവര്‍ത്തകരാരും തന്നെ ഉണ്ടായില്ലെന്നും താരം പറയുന്നു. കേരളത്തില്‍ പുരുഷാധിപത്യമാണുള്ളത്. പെണ്‍കുട്ടികള്‍ നന്നായി പഠിച്ചാലും പ്രചോദനം നല്‍കാന്‍ ആരുമുണ്ടാവില്ല. ഇത്തരം സമൂഹത്തില്‍ ഒരു സ്ത്രീ എത്ര നേട്ടങ്ങള്‍ കൊയ്താലും ആരും ശ്രദ്ധിക്കില്ലെന്നും ഷക്കീല പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പത്മാവതി ഇനി പത്മാവദ്; ഉപാധികളോടെ പ്രദര്‍ശനാനുമതി

വിവാദങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതി ...

news

എനിക്കും തോന്നുന്നു, ഞാൻ അയാളുടെ ഏറ്റവും അടുത്ത ആരോ ആണെന്ന്: മഞ്ജു വാര്യര്‍

കിങ്ങ് ഖാനോടൊപ്പം വേദി പങ്കിട്ട് മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യര്‍. കല്ല്യാണ്‍ ...

news

സുന്ദരന്‍മാര്‍ക്കൊപ്പം മാത്രമേ ഫോട്ടോ എടുക്കാറുള്ളൂവെന്ന് നവ്യ നായര്‍

മലയാളികള്‍ക്ക് എന്നും പ്രീയപ്പെട്ട നടിയാണ് നവ്യ നായര്‍. അമ്മാവന്‍ കെ മധുവിന്റെ ...

Widgets Magazine