പാകിസ്ഥാനിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കിംഗ് ഖാന്റെ സഹോദരിയും

പാകിസ്ഥാനിലെ തെരഞ്ഞെടുപ്പിൽ കിംഗ് ഖാന്റെ സഹോദരിയും

പാകിസ്ഥാൻ| Rijisha M.| Last Modified ശനി, 9 ജൂണ്‍ 2018 (08:59 IST)
പാകിസ്‌താനിലെ പെഷവാറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഷാരൂഖിന്റെ സഹോദരി നൂർ ജഹാനും. പാക്കിസ്ഥാനിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന നൂർജഹാൻ നിയമ സഭാ സീറ്റിൽ സ്വതന്ത്ര്യ സ്ഥാനാർഥി ആയിട്ടായിരിക്കും മത്സരിക്കുക. ഷാരൂഖിന്റെ അച്ഛന്റെ സഹോദരന്റെ മകളാണ് നൂർ ജഹാൻ.

സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടുതന്നെ തന്റെ നിയോജകമണ്ഡലത്തിലെ പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുമെന്നും നൂര്‍ ജഹാന്‍ എക്‌സ്പ്രസ് ട്രിബ്യൂണലിനോട് വെളിപ്പെടുത്തി. പാക്കിസ്ഥാനിൽ ബന്ധുക്കളുള്ള പത്താൻ കുടുംബമാണ് ഷാരൂഖിന്റേത്. തന്റെ കുടുംബം പെഷ്‌വാറിൽ നിന്നുള്ളവരാണെന്നും തന്റെ ബന്ധുക്കളിൽ ചിലർ ഇപ്പോഴും അവിടെ താമസിക്കുന്നുണ്ടെന്നും ഷാരൂഖ് മുമ്പ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
ഷാരൂഖിന് ജനങ്ങൾ നൽകുന്ന അതേ പിന്തുണ തനിക്കും ലഭിക്കുമെന്നും പറഞ്ഞു. ഷാരൂഖിന്റെ പിതാവിന്റെ മൂത്ത സഹോദരന്റെ മകളാണ് നൂർ ജഹാൻ. ഷാരൂഖിനെ ഓർത്ത് അഭിമാനമുണ്ടെന്നും തന്റെ മകന് ഷാരൂഖിന്റെ പേരാണ് നല്‍കിയിരിക്കുന്നതെന്നും മുന്‍പ് നൂര്‍ ജഹാന്‍ ഷാരൂഖിനെ മുംബൈയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :