സന്തോഷ് ശിവനും പടിക്ക് പുറത്ത്, കുഞ്ഞാലി മരയ്ക്കാർ സംഭവിക്കില്ല?- എല്ലാം മോഹൻലാലിനു വേണ്ടി !

Last Modified ചൊവ്വ, 23 ജൂലൈ 2019 (14:43 IST)
മലയാളത്തിലെ മുന്‍നിര വിതരണക്കമ്പനികളിലൊന്നാണ് ഓഗസ്ത് സിനിമാസ്. ഓഗസ്ത് സിനിമാസ് എന്ന ബാനറിൽ നിരവധി മികച്ച സിനിമകളാണ് റിലീസ് ആയിട്ടുള്ളത്. പൃഥ്വിരാജ്, ആര്യ, ഷാജി നടേശന്‍, സന്തോഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ഓഗസ്റ്റ് സിനിമാസിന് തുടക്കമിട്ടത്.

ഇതിനിടയിൽ പൃഥ്വിരാജ് ഈ ‘ഗ്യാങി’ൽ നിന്നും പുറത്ത് പോയി. പുതിയ പ്രൊഡക്ഷൻ കമ്പനിയുമായി പൃഥ്വി രംഗപ്രവേശനം നടത്തി. ഇതിനു പിന്നാലെ ഇപ്പോൾ സന്തോഷ് ശിവനും പുറത്തായിരിക്കുകയാണ്. വിതരണക്കമ്പനിയുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളില്‍ നിന്നും സ്വയം ഒഴിഞ്ഞുനില്‍ക്കാനുള്ള തീരുമാനത്തിലാണ് അദ്ദേഹമെന്നുള്ള വിവരങ്ങളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്.

സന്തോഷ് ശിവനും ഓഗസ്ത് സിനിമാസിൽ നിന്നും പുറത്തുവന്നുവെന്ന വാർത്ത വരുമ്പോൾ ഇത് ആശങ്കയിലാക്കുന്നത് മമ്മൂട്ടി ആരാധകരെയാണ്. കാരണം, ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ നിർമിക്കുന്ന എന്ന മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യും എന്നായിരുന്നു പ്രഖ്യാപനം.

അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സംവിധായകനും നിർമാതാവും രണ്ട് വഴിക്കാവുകയാണെങ്കിൽ ഈ മമ്മൂട്ടിച്ചിത്രം ഒരിക്കലും സംഭവിക്കില്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കുഞ്ഞാലി മരക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് നിര്‍മ്മാതാവ് ആവര്‍ത്തിച്ചപ്പോഴും സംവിധായകന്‍ മൗനം പാലിക്കുകയായിരുന്നു. ആ മൌനത്തിൽ തന്നെ അദ്ദേഹം ഈ ചിത്രത്തോട് മുഖം തിരിക്കുന്നുവെന്നാണ് പരക്കെയുള്ള സംസാരം.

അങ്ങനെയെങ്കിൽ അത് ഗുണം ചെയ്യുക നായകനാകുന്ന, പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനായിരിക്കും. സന്തോഷ് ശിവനുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ അനുമതിയോടെയാണ് ആരംഭിച്ചതെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ഏതായാലും പിണക്കമെല്ലാം കഴിഞ്ഞ് സന്തോഷ് ശിവനും ഷാജി നടേശനും ഒന്നിക്കുകയാണെങ്കിൽ മമ്മൂട്ടി ചിത്രം സാധ്യമാകുമെന്നാണ് ആരാധകർ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :