സാമന്തയുടെ ജിമ്മിലെ കസര്‍ത്ത് വൈറലായി; 100കിലോയുടെ വെയിറ്റ് ലിഫ്‌റ്റ് വീഡീയോ പുറത്ത്!

സാമന്ത , ജിമ്മിലെ വര്‍ക്ക്ഔട്ട് , തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത, വെയിറ്റ് ലിഫ്‌റ്റ്
മുംബൈ| jibin| Last Modified ബുധന്‍, 10 ഫെബ്രുവരി 2016 (12:31 IST)
തെന്നിന്ത്യന്‍ താരസുന്ദരി സാമന്തയുടെ ജിമ്മിലെ വര്‍ക്ക്ഔട്ട് വീഡിയോ പുറത്ത്. പേഴ്‌സണല്‍ ട്രെയ്‌നറായ കുനാല്‍ ഗിറിന്റെ മേല്‍നോട്ടത്തില്‍ ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്ന വീഡിയോയാണ് പുറത്തായിരിക്കുന്നത്. കുനാല്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

പതിവായി ജിമ്മിലെത്തുന്ന സാമന്ത 100 കിലോയുടെ വെയിറ്റ് ലിഫ്‌റ്റ് നടത്തുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. നിസാരഭാവത്തോടെയാണ് താരസുന്ദരി വര്‍ക്ക്ഔട്ട് ചെയ്യുന്നതെന്ന് വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്. കുനാലിന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. പ്രമുഖ തെന്നിന്ത്യന്‍ താരങ്ങളുടെയെല്ലാം ട്രെയ്‌നറാണ് കുനാല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :