അവൾക്ക് മാത്രമല്ല, അവളുടെ പട്ടിക്കും എന്നെ ഇഷ്ടമായിരുന്നില്ല: സൽമാൻ

35 വർഷം മുമ്പത്തെ പ്രണയം ഓർത്തെടുത്ത് സൽമാൻ ഖാൻ

aparna| Last Modified ബുധന്‍, 7 ജൂണ്‍ 2017 (08:01 IST)
പ്രണയവും പ്രണയനൈരാശ്യവും ഒരുപാട് തവണ അനുഭവിച്ചിട്ടുള്ള ആളാണ് സൽമാൻ ഖാൻ. ഒരു സെലിബ്രിറ്റി ആയതുകൊണ്ട് തന്നെ അതെല്ലാം പാപ്പരാസികൾ പെട്ടന്ന് കണ്ടുപിടിക്കുകയും ചെയ്യും. എന്നാൽ, ആർക്കും പിടികൊടുക്കാതെ സൽമാൻ തന്റെ മനസ്സിൽ ഒരു പ്രണയം സൂക്ഷിച്ചിരുന്നു. പെൺകുട്ടി സെലിബ്രിറ്റി അല്ലാതിരുന്നത് കൊണ്ട് ആരും അറിഞ്ഞതുമില്ല.

സൽമാൻ ഖാന് 16 വയസ്സുള്ളപ്പോൾ ആണ് ആ പ്രണയം മൊട്ടിടുന്നത്. താരത്തിന് ഒരുപാട് ഇഷ്ടമുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു. എന്നാൽ, പ്രണയം പറയാൻ ഭയമായിരുന്നു. നോ പറയുമോ എന്ന ഭയം കാരണം അവളെ അറിയിച്ചതുമില്ല. അവള്‍ എന്നെ പ്രണയിച്ചതേയില്ല. അവള്‍ക്കെന്നെ ഇഷ്ടമായിരുന്നില്ല. അവളുടെ പട്ടിക്കും.
ജീവിതം അവസാനിക്കുകയാണെന്നു വരെ തോന്നി. അവള്‍ ഇപ്പോള്‍ സന്തോഷത്തോടെ ഇരിക്കുന്നുണ്ടാകുമെന്ന് താരം പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :