ചെങ്കടൽ കണ്ടിട്ടുണ്ടോ? തലശ്ശേരിയിലേക്ക് വന്നാൽ മതി! സഖാവ് നിവിനുണ്ട്!

തിങ്കള്‍, 3 ഏപ്രില്‍ 2017 (14:28 IST)

നായകന്‍ ചെങ്കൊടിയേന്തി ഇടതു യുവപ്രസ്ഥാനങ്ങളെ പശ്ചാത്തലമാക്കിയ സിനിമകള്‍ തുടര്‍ച്ചയായി എത്തുകയാണ്. ഇടതുരാഷ്ട്രീയത്തിലെ ആദര്‍ശവ്യക്തിത്വത്തെ മാതൃകയാക്കി നിവിന്‍ പോളി നായകനാകുന്ന സഖാവ് എത്തുകയാണ്. പതിവ് സിനിമാ പ്രമോഷണല്‍ രീതികളില്‍ നിന്ന് വ്യത്യസ്ഥമായി തലശേരി മുതല്‍ വടകര വരെ റോഡ് ഷോ നടത്തുകയാണ് നിവിന്‍. 
 
സിദ്ധാര്‍ത്ഥ് ശിവ രചനയും സംവിധാനവും നിര്‍വഹിച്ച സഖാവിന്റെ പ്രചരണം കണ്ണൂരിലെ തലശേരിയില്‍ നടത്തുകയാണ് നിവിന്‍ പോളി. രാവിലെ പത്ത് മണിക്ക് തലശേരിയില്‍ വച്ച് എ എന്‍ ഷംസീര്‍ എംഎല്‍എ നിവിന്‍ പോളിയുടെ റോഡ് ഷോ ഉദ്ഘാടനം ചെയ്തു. നിവിനൊപ്പം ചുവന്ന മുണ്ടുടുത്ത് കോടിയേരി ബാലകൃഷ്ണനും ഉണ്ടായിരുന്നു.
 
ആരാധകരുടെ സ്‌നേഹവായ്പ്പ് ഏറ്റുവാങ്ങിയ പ്രിയപ്പെട്ട താരത്തിന് പിന്നീടുള്ള സ്വീകരണം ബ്രണ്ണന്‍ കോളേജിലും കണ്ണൂര്‍ സര്‍വ്വകലാശാല ക്യാംപസിലുമാണ്. ഇന്ന് വൈകുന്നേരത്തോടെ വടകരയിലാണ് റോഡ് ഷോ സമാപിക്കുന്നത്. ഒരു വര്‍ഷത്തിലേറെയുള്ള ഇടവേള അവസാനിപ്പിച്ച് തിയറ്ററുകളിലെത്തുന്ന നിവിന്‍ പോളി ചിത്രവുമാണ് സഖാവ്.
 
(ചിത്രത്തിന് കടപ്പാട്: സോഷ്യൽ മീഡിയ)ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

അന്നബെല്ല വീണ്ടുമെത്തുന്നു, ധൈര്യമുള്ളവർ മാത്രം കാണുക!

ഹോളിവുഡിലെ ബെസ്റ്റ് ഹൊറര്‍ ചിത്രങ്ങളുടെ ലിസ്റ്റിലാണ് അന്നബെല്ലയും. അന്നബെല്ലയുടെ മൂന്നാം ...

news

വെറും മൂന്ന് ദിവസം, നേടിയത് 15 കോടി; മമ്മൂട്ടി ബോക്സ് ഓഫീസ് ഭരിക്കുന്നു!

ഇനി ബോക്സ് ഓഫീസ് മമ്മൂട്ടി ഭരിയ്ക്കും. ഒന്നാംസ്ഥാനം മമ്മൂക്കയ്ക്ക് തന്നെ എന്ന് ...

news

ഗൗതമിയുടെ വിവാഹം കഴിഞ്ഞു, വരൻ ദുൽഖർ ചിത്രത്തിന്റെ സംവിധായകൻ

നടി ഗൗതമി നായരുടെ വിവാഹം കഴിഞ്ഞു. സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് വരൻ. ഗൗതമിയുടെ ...

news

രണ്ട് ദിവസം കൊണ്ട് പത്തുകോടി; ഗ്രേറ്റ്ഫാദര്‍ 100 കോടിയിലേക്ക് പാഞ്ഞടുക്കുന്നു!

ദി ഗ്രേറ്റ്ഫാദറിന്‍റെ കളക്ഷന്‍ ഈ വാരാന്ത്യം കഴിയുമ്പോള്‍ 20 കോടി കടക്കുമെന്നാണ് ഏറ്റവും ...