റിമി ടോമിയ്ക്കു ചേരുന്നത് സ്റ്റാര്‍ സിംഗര്‍ അല്ല കോമഡി പരിപാടി: രഞ്ജിനി ഹരിദാസ്

തിരുവനന്തപുരം| Last Updated: തിങ്കള്‍, 25 ഓഗസ്റ്റ് 2014 (18:19 IST)
അവതാരികയും ഗായികയുമാ‍യ റിമി ടോമിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിവാദ നായിക രഞ്ജിനി ഹരിദാസ്.
റിമി ടോമിയ്ക്ക്
പറ്റിയ പണിയല്ല സ്റ്റാര്‍ സിംഗര്‍ അവതാരികയായിരിക്കുന്നതെന്നും ഒന്നും ഒന്നും മൂന്ന് പോലുള്ള കോമഡി പരിപാടിയാണ് റിമിക്കു ചേരുകയെന്നുമാണ് രഞ്ജിനി പറഞ്ഞിരിക്കുന്നത്.സ്റ്റാര്‍ സിംഗര്‍ സീരിയസ് പരിപാടിയാണ് റിമിടോമിയുടെയും എം.ജി ശ്രീകുമാറിന്റെയും കോമഡി അവിടെ വര്‍ക്ക്ഔട്ട് ചെയ്യില്ല
രഞ്ജിനി കൂട്ടിചേര്‍ത്തു.

റിമിക്ക് ആരാധകരെ കയ്യിലെടുക്കാനുള്ള കഴിവുണ്ടെന്ന് സമ്മതിച്ച രഞ്ജിനി. സംഗീതത്തെ വിലയിരുത്താനുള്ള കഴിവ് റിമിക്കില്ലെന്നും പരിപാടിയില്‍ ആദ്യം അവതാരകനായി വന്ന എം.ജി ശ്രീകുമാര്‍ ജഡ്ജിന്റെ വില കളയുകയാണ് ചെയ്തതെന്നും പറഞ്ഞു.

തന്റെ മനസില്‍ സ്റ്റാര്‍ സിംഗറിനെക്കുറിച്ചുള്ള ടീമില്‍ ഉള്ളവര്‍ ശരത്തും ചിത്രയും ഉഷാ ഉതുപ്പും മാണെന്നും അതില്‍ എം.ജി ശ്രീകുമാര്‍ ഇല്ലെന്നും രഞ്ജിനി പറഞ്ഞു








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :