ഒടുവിൽ അതും സംഭവിച്ചു! ആദ്യ കസ്റ്റമർ അരുൺ ഗോപി

രാമലീല സംവിധായകനെ ഒഴിച്ച് നിർത്താൻ കഴിയില്ലല്ലോ!

aparna| Last Modified ചൊവ്വ, 16 ജനുവരി 2018 (08:58 IST)
ദിലീപിന്റെ കരിയറിലെ ഏറ്റവും ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് രാമലീല. ഏറെ പ്രതിസന്ധിഘട്ടത്തിലും ചിത്രം വാരിക്കൂട്ടിയത് കോടികളാണ്. ഇതിനോടകം തന്നെ 80 കോടി ക്ലബില്‍ ദൃശ്യം ഇടം പിടിച്ചിരുന്നു. മോഹൻലാലിന്റെ ദൃശ്യത്തിന്റെ റെക്കോര്‍ഡ് തകര്‍ത്താണ് മുന്നേറിയത്.

മലയാള സിനിമയിലെ എക്കാലത്തെയും മികച്ചൊരു വിജയം കൂടിയായിരുന്നു ഇത്. നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രം ദിലീപിന്റെ കരിയറിലെ മികച്ച ചിത്രമാണ്. ഒരു നവാഗതന് ലഭിച്ച ഏറ്റവും വലിയ ഹിറ്റ് കൂടിയായിരുന്നു രാമലീല. ദിലീപിന്റെ സ്വന്തം സംരംഭമായ ദേ പുട്ടില്‍ രാമലീല പുട്ട് എത്തിയിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജ് ആണ് ഇക്കാര്യം പുറത്തുവി‌ട്ടിരിയ്ക്കുന്നത്. പുട്ടിന്റെ ചിത്രവും ഇവർ പുറത്തുവിട്ടിട്ടുണ്ട്. രാമലീല പുട്ടിന്റെ ആദ്യ ആവശ്യക്കാരനായി എത്തിയത് അരുണ്‍ ഗോപിയാണ്. പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. രാമലീലയെന്ന പേരില്‍ പുട്ട് തയ്യാറാക്കുമ്പോള്‍ അരുണ്‍ ഗോപിയെ മാറ്റി നിര്‍ത്താന്‍ കഴിയില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :