മോഹൻലാൽ മത്സരിക്കുന്നത് മമ്മൂട്ടിയോട്? ചില നമ്പറുകൾ ഓർക്കാൻ എളുപ്പമാണ്!

‘രാജാവിന്റെ മകന്റെ’ ആ നമ്പര്‍ ഇനി മോഹന്‍ലാലിന് സ്വന്തം!

aparna shaji| Last Modified വെള്ളി, 16 ഡിസം‌ബര്‍ 2016 (12:18 IST)
വാഹനങ്ങളോട് മമ്മൂട്ടിക്കുള്ള പ്രിയം ആരാധകർക്കും സഹപ്രവർത്തകർക്കും എല്ലാം അറിയാവുന്നതാണ്. തന്റെ വാഹനങ്ങളുടെ എല്ലാത്തിന്റേയും നമ്പർ 369 എന്നായിരിക്കണമെന്ന് മെഗാസ്റ്റാറിന് നിർബന്ധമുണ്ട്. ഇപ്പോൾ കൊച്ചുകുട്ടികളോട് വരെ 369 എന്ന നമ്പരിനെ പറ്റി ചോദിച്ചാൽ അവർ പറയും 'മമ്മൂക്കയുടെ വണ്ടിയുടെ നമ്പർ' എന്ന്. അതുപോലെ പെട്ടന്ന് ഓർമ വരുന്ന ഒരു നമ്പർ സ്വന്തമാക്കിയിരിക്കുകയാണ് നടൻ മോഹൻലാൽ.

മോഹൻലാൽ എന്ന നടനെ ജനങ്ങൾ സ്വീകരിച്ച സിനിമയായിരുന്നു 'രാജാവിന്റെ മകൻ'. സിനിമയ്ക്കൊപ്പം പ്രേക്ഷകർ സ്വീകരിച്ച ഡയലോഗാണ് മോഹൻലാൽ പറയുന്ന 'മൈ ഫോൺ നമ്പർ ഈസ് ഡബിൾ ടു ഡബിൾ ഫൈവ് (22 55)''. അധോലോക നായകനായ വിന്‍സെന്റ് ഗോമസിന്റെ ഫെയ്മസ് നമ്പറാണ് മോഹന്‍ലാലിന്റെ പുതിയ ലാന്‍ഡ് ക്രൂസറിന്റെ നമ്പറും. KL-07-CJ2255 എന്നാണ് ലാലിന്റെ പുതിയ കാറിന്റെ നമ്പര്‍.

സന്തതസഹചാരി ആന്റണി പെരുമ്പാവൂരിന്റെ പേരിലാണ് മോഹന്‍ലാല്‍ പുതിയ കാര്‍ രെജിസ്റ്റര്‍ ചെയ്തു വാങ്ങിയിരിയ്ക്കുന്നത്. ടൊയോറ്റ ലാന്റ് ക്രൂയിസര്‍ വി8 ഡീസല്‍ കാറിന് ഏകദേശം 1.36 കോടി രൂപ വരും.
കാറുകളോട് മോഹന്‍ലാലിന് എന്നും കമ്പമുണ്ട്. മേഴ്‌സിഡസ് ബെന്‍സ് ജിഎല്‍ 350, മിത്സ്ബിഷി പജേറോ, ബെന്‍സ് എസ് തുടങ്ങിയ ആഡംബര കാറുകളെല്ലാം നേരത്തെ ലാല്‍ സ്വന്തമാക്കിയതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :