ആ സൗന്ദര്യം തന്നെ അന്ധനാക്കുന്നുവെന്ന് രാം ഗോപാൽ വർമ, കഴിഞ്ഞ മൂന്ന് ജന്മങ്ങളിലായി രാമു കണ്ട ഏറ്റവും ഹോ...ട്ട് നടി !

ആരേയും വിമർശിക്കാൻ മടിയില്ലാത്ത സംവിധായകൻ രാം ഗോപാൽ വർമ ഗ്ലാമർ സുന്ദരി രാധിക ആപ്തെയുടെ സൗന്ദര്യത്തിൽ ലയിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ജന്മങ്ങളിലായി താൻ കണ്ട ഏറ്റവും ഹോട്ട് ആയ നടി രാധികയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നടിയുടേതായി വന്ന പുതിയ കവർഫ

aparna shaji| Last Modified ചൊവ്വ, 10 മെയ് 2016 (14:38 IST)
ആരേയും വിമർശിക്കാൻ മടിയില്ലാത്ത സംവിധായകൻ ഗ്ലാമർ സുന്ദരി രാധിക ആപ്തെയുടെ സൗന്ദര്യത്തിൽ ലയിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ജന്മങ്ങളിലായി താൻ കണ്ട ഏറ്റവും ഹോട്ട് ആയ നടി രാധികയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നടിയുടേതായി വന്ന പുതിയ കവർഫോട്ടോയാണ് രാമുവിനെ ആകർഷിച്ചിരിക്കുന്നത്.

തന്റെ രക്തചരിതയിൽ താൻ കണ്ട നടി തന്നെയാണ് ഇത് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഈ സൗന്ദര്യം തന്നെ അന്ധനാക്കുന്നുവെന്നും രാമു ട്വിറ്ററിൽ പറയുന്നു. എഫ് എച്ച് എം മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രമാണ് രാമുവിനെ ആകൃഷ്ട്നാക്കിയത്.

ഏറ്റവും ഗ്ലാമറസായ ഫോട്ടോഷൂട്ടായിരുന്നു എഫ് എച്ച് എം മാഗസിനു വേണ്ടി രാധിക നടത്തിയത്. ബ്രിട്ടീഷ് മാസികയുടെ ഇന്ത്യൻ എഡിഷനിലായിരുന്നു രാധികയുടെ ചിത്രം വന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :