ഗ്രേറ്റ് ഫാദർ ഇഫക്ടിൽ മുങ്ങിയ പുത്തൻപണം, രഞ്ജിത് മാജിക്കിന്റെ കളക്ഷൻ അമ്പരപ്പിക്കും!

ഡേവിഡ് നൈനാന്റെ ആവേശലഹരിയിൽ ഷേണായിക്കെന്തു സംഭവിച്ചു?

aparna shaji| Last Modified ബുധന്‍, 26 ഏപ്രില്‍ 2017 (15:09 IST)
മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 50 കോടി പടമെന്ന ലേബലിൽ നിന്നും ഉയരുകയാണ് ഗ്രേറ്റ് ഫാദർ. റിലീസ് ചെയ്ത് 14 ദിവസം കഴിഞ്ഞപ്പോൾ രഞ്ജിതിന്റെ പുത്തൻപണവും റിലീസ് ചെയ്തു. ഒരേ സമയത്ത് രണ്ടു ചിത്രം വേണ്ടെന്ന് ആരാധകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പറഞ്ഞ ദിവസത്തേക്കാൾ ഒരു ദിവസം മുമ്പ് റിലീസ് ആയ പുത്തൻപണം ഗ്രേറ്റ് ഫാദർ ഇഫക്ടിൽ മുങ്ങിപ്പോവുകയായിരുന്നു.

ആദ്യ ദിവസങ്ങളിൽ കണ്ട പ്രതീക്ഷകൾ ചിത്രത്തിന് പിന്നീട് ലഭിച്ചില്ലെന്നത് വസ്തുതയാണ്. ചിത്രം റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോള്‍ അത്ര വലിയ വിജയം കൈവരിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആറ് വർഷങ്ങൾക്ക് ശേഷം രഞ്ജിത്തും മമ്മൂട്ടിയും ഒന്നിച്ചപ്പോൾ ആരാധകരുടെ പ്രതീക്ഷകൾ ഏറെ ആയിരുന്നു.

ഗ്രേറ്റ്ഫാദര്‍ വിശേഷങ്ങൾക്കിടയിൽ മമ്മൂട്ടി ആരാധകര്‍ പോലും മറന്നുപോയൊരു സംഗതിയുണ്ട്. എന്താണ് പുത്തന്‍‌പണത്തിന്‍റെ അവസ്ഥ?. ദ ഗ്രേറ്റ് ഫാദര്‍ വന്‍ കളക്ഷന്‍ നേടി മുന്നേറുമ്പോള്‍ പുത്തന്‍പണം ബോക്‌സ് ഓഫീസില്‍ ശരാശരിയിലും താഴെ ഒതുങ്ങി. 12 ദിവസം കൊണ്ട് കേരളത്തിലെ തിയറ്ററില്‍ നിന്നും മാത്രം ചിത്രം സ്വന്തമാക്കിയത് 5.46 കോടി രൂപയാണ്. ആദ്യ ദിവസ കളക്ഷന്‍ നിലനിര്‍ത്താന്‍ ചിത്രത്തിനായില്ല.

ചിത്രത്തിന്റെ ആകെ കളക്ഷൻ പത്തുകോടിക്ക് മേല്‍ ആണ്. എല്ലാ ബിസിനസും കഴിയുമ്പോള്‍ 20 കോടിക്ക് മുകളില്‍ പണം വാരാന്‍ കഴിഞ്ഞാൽ മാത്രമേ പുത്തൻപണം മുടക്കുമുതൽ നേടിയെന്ന് പറയാനാകൂ. നിത്യാനന്ദ ഷേണായ് എന്ന വ്യത്യസ്തമായ കഥാപാത്രം മമ്മൂട്ടിയുടെ കരിയറിന് ലഭിച്ച നേട്ടമാണ്. കാസര്‍കോട് ഭാഷ സംസാരിക്കുന്ന കഥാപാത്രത്തെ ഏറെ മികവോടെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :