അണ്ണാ... അണ്ണനെ തോൽപ്പിക്കാനല്ല, ജീവിക്കാനാണ്; മോഹൻലാലിനോട് ബിജു മേനോൻ!

പുലിമുരുകനോട് ബിജുമേനോന് പറയാനുള്ളത്?!...

aparna shaji| Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2016 (15:17 IST)
മോഹൻലാലിന്റെ തീയേറ്ററുകളിൽ ഇപ്പോഴും തരംഗം സൃഷ്ടിക്കുകയാണ്. പുലിമുരുകൻ കാരണം പല ചിത്രങ്ങളും റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. ഇപ്പോഴിതാ സ്വർണക്കടുവയും പുലിയോട് പറയുകയാണ് 'ജീവിക്കാൻ വന്നതാണെന്ന്'. നായകനാകുന്ന സ്വർണക്കടുവ എന്ന സിനിമയെ കുറിച്ചാണ് പറഞ്ഞ്‌വരുന്നത്.

പുലിയോട് ഏറ്റുമുട്ടാൻ സ്വർണക്കടുവ തയ്യാറാണെന്ന തരത്തിലുള്ള പോസ്റ്റ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് ബിജു മേനോൻ തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. ‘അണ്ണാ തോല്‍പ്പിക്കാമെന്ന മോഹംകൊണ്ടല്ല; ജീവിച്ച് പോകുവാന്‍ വേണ്ടിയാണ്’ ഫേസ്ബുക്കില്‍ ബിജു മേനോന്‍ അപ്‌ലോഡ് ചെയ്ത സ്റ്റാറ്റസ് വൈറലായിരിക്കുകയാണ്. നവംബർ നാലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :