‘പുലി’ വിജയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം, ഒരുങ്ങുന്നത് വമ്പന്‍ സെറ്റുകള്‍

Last Updated: തിങ്കള്‍, 13 ഏപ്രില്‍ 2015 (20:43 IST)
കത്തിയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഇളയദളപതി വിജയ് നായകനായെത്തുന്ന ‘പുലി’ യെപ്പറ്റി വന്‍ പ്രതീക്ഷയിലാണ് തമിഴ് സിനിമ ലോകം. ചിത്രം ഒരു ഫാന്‍റസി കോമഡിയാണ്. എന്നാല്‍ ‘പുലി’ വിജയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാകുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. ചിത്രത്തിനായി വന്‍ സെറ്റുകളാണ് ഒരുക്കിയിരിക്കുന്നതെന്നത്. ചിത്രീകരണം നടക്കുന്ന പനയിയൂരില്‍ 150 ഓളം കാലാകാരന്മാര്‍ ചേര്‍ന്നാണ് സെറ്റുകള്‍ ഒരുക്കിയിരിക്കുന്നത്.

എങ്ങനെപോയാലും ചിത്രത്തിന് 70 കോടിക്ക് മേല്‍ ബഡ്ജറ്റ് വരുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചനകള്‍. ചിത്രത്തിനു വേണ്ടി തിരക്കഥ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ ചിലവുകളും നടത്തിയിട്ടുണ്ടെന്നും ചിത്രം വിജയുടെ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കുമെന്നും വിജയുടെ മാനേജരും സഹ നിര്‍മ്മാതാവുമായ പി ടി സെല്‍വകുമാര്‍ പറയുന്നത്.

ഫാന്റസി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചിമ്പുദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഹന്‍സികയും ശ്രുതി ഹസനുമാണ് നായികമാരായെത്തുന്നത്. ചിത്രത്തില്‍ അച്ഛനും മകനുമായി വിജയ് തന്നെ അഭിനയിക്കുന്നു. വിജയ് യുടെ അമ്മ വേഷത്തില്‍ ബോളിവുഡ് താരം ശ്രീദേവി തിരികെ തമിഴിലെത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :