ലിസിയുടെ വിവാദചിത്രം; തെറ്റെന്ന് പ്രിയദര്‍ശന്‍

കൊച്ചി| Last Updated: ബുധന്‍, 19 ഫെബ്രുവരി 2020 (11:09 IST)
നടി ലിസിയും ബോയ് ഫ്രണ്ടും ന്യൂ ഇയര്‍ അടിച്ചുപൊളിക്കുന്നുവെന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍
പ്രചരിക്കുന്ന ഫോട്ടോയ്ക്കെതിരെ സംവിധായകന്‍ പ്രിയദര്‍ശന്‍.

ഫേസ്ബുക്കിലൂടെയാണ് പ്രിയദര്‍ശന്‍ പ്രതികരിച്ചത്. ചിത്രം താന്‍ കണ്ടതാണെന്നും ഇത് ഒരു അവാര്‍ഡു ചടങ്ങില്‍ വച്ചെടുത്തതാണെന്നും പ്രിയദര്‍ശന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചു. നടി ലിസിയും ബോയ് ഫ്രണ്ട് നരേഷും ദുബായിലെ അറ്ലാന്റ ഹോട്ടലില്‍ ന്യൂ ഇയര്‍ അടിച്ചുപൊളിക്കുന്നുവെന്ന അടിക്കുറപ്പോടെയായിരുന്നു ചിത്രം സോഷ്യല്‍ മീഡിയയിലെത്തിയത്.


നീണ്ട 24 വര്‍ഷത്തെ ദാമ്പത്യബന്ധത്തിന് ശേഷം പ്രശസ്ത സംവിധായകനായ പ്രിയദര്‍ശനും ഭാര്യ ലിസിയും വിവാഹ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :