ലൂസിഫറിലെ ഇരുപത്തിയേഴാമൻ സെയ്ദ് മസൂദായി പൃഥ്വി; ‘തോന്നി’യെന്ന് ആരാധകർ

Last Modified ചൊവ്വ, 26 മാര്‍ച്ച് 2019 (10:35 IST)
മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം 28 നു റിലീസ് ചെയ്യും. ചിത്രത്തിലെ 26 ക്യാരക്ടർ പോസ്റ്ററുകൾ ഓരോ ദിവസമായി ടീം പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ അവസാന ക്യാരക്ടർ പോസ്റ്ററും പുറത്ത്. പൃഥ്വിയാണ് ലൂസിഫറിലെ ഒളിഞ്ഞിരുന്ന ആ 27ആമൻ. സെയ്ദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്.

പലരുടെയും പേരുകൾ ഉയർന്നു വന്നിരുന്നു. പൃഥ്വിരാജ് ആയിരിക്കുമെന്ന് പലരും ഉറപ്പിച്ചു. ചിത്രത്തിൽ കാമിയോ റോളിൽ താരം അഭിനയിക്കുന്നുണ്ടെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിന്റെ ട്രെയിലറിലും ചിലർ പൃഥ്വിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. മുഖം വ്യക്തമല്ലാതെ ഒരു കഥാപാത്രത്തെ ചിത്രത്തിൽ കാണിച്ചിരുന്നു. അത് പൃഥ്വി ആണെന്ന് ആരാധകർ കണ്ടെത്തിയിരുന്നു.

സംവിധായകനൊക്കെയാണെങ്കിലും താന്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടോ ഇല്ലയോ എന്ന കാര്യത്തെക്കുറിച്ച് പൃഥ്വിരാജ് കൃത്യമായ മറുപടി എവിടെയും നല്‍കിയിരുന്നില്ല. എന്ന് മാത്രമല്ല ആരും അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നുമില്ല. ഏതായാലും ആരാധകരും ആഗ്രഹം സാധ്യമായിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :