ലൂസിഫറിന്റെ വിജയത്തിന് പിന്നാലെ റിട്ടയേഡ് ഹവില്‍ദാറായി പൃഥ്വി എത്തുന്നു

  prithviraj , mohanlal , koshy kurian , biju menon , അനാര്‍ക്കലി , പൃഥ്വിരാജ് , ബിജു മേനോന്‍ , സച്ചി
കൊച്ചി| Last Modified ഞായര്‍, 14 ഏപ്രില്‍ 2019 (14:21 IST)
പ്രേക്ഷക മനസുകള്‍ കീഴടക്കിയ അനാര്‍ക്കലി'ക്ക് ശേഷം പൃഥ്വിരാജും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു.
സച്ചി സംവിധാനം ചെയ്യുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും എത്തുന്നത്.

സിനിമയില്‍ റിട്ടയേഡ് ഹവില്‍ദാര്‍ കോശി കുര്യന്‍ എന്ന കഥാപാത്രത്തെ പൃഥ്വി കൈകാര്യം ചെയ്യുമ്പോള്‍ അയ്യപ്പന്‍ നായര്‍ എന്ന പൊലീസ് കോണ്‍‌സ്‌റ്റബിളിന്റെ വേഷത്തിലാണ് ബിജു മേനോന്‍ എത്തുന്നത്.

ഇരുവരും തമ്മിലുള്ള ഈഗോ പ്രശ്‌നങ്ങളാണ് സിനിമയുടെ പ്രമേയമെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ ഷൂട്ടിംഗ് ഷെഡ്യൂള്‍ ഓഗസ്റ്റിലാണ് ആരംഭിക്കുക. പൃഥ്വിയും ബിജു മേനോനും ഒന്നിച്ചെത്തിയ അനാര്‍ക്കലിയുടെ സംവിധാനവും സച്ചിയായിരുന്നു.

തിരക്കഥാകൃത്തെന്ന നിലയില്‍ അതിനകം ശ്രദ്ധ നേടിയിരുന്ന സച്ചിയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു അനാര്‍ക്കലി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :