‘ദീലീപേട്ടനെ പോലെ തന്നെ നല്ല വ്യക്തിയാണ് ഗണേഷും’ - ഭാവനയുടെ നായകനെ കുറിച്ച് പ്രയാഗ മാർട്ടിൻ

Last Modified ശനി, 16 മാര്‍ച്ച് 2019 (10:00 IST)
തമിഴ് സിനിമ പിസാസിലൂടെയാണ് പ്രയാഗ മാർട്ടിൻ സിനിമ രംഗത്തേക്ക് അരങ്ങേറിയത്. പിന്നീട് മലയാള സിനിമയിൽ സജീവ സാന്നിധ്യമായ പ്രയാഗ ഇപ്പോൾ കണ്ണടയിലേക്കും ചേക്കേറുകയാണ്. ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷ് നായകനായി എത്തുന്ന ഗീതയാണ് താരത്തിന്റെ ആദ്യ ചിത്രം.

ഗീതയിലെ പ്രധാന കഥാപാത്രമായാണ് പ്രയാഗ എത്തുന്നത്. തന്റെ കരിയറില്‍ വലിയ ബ്രേക്കായിരിക്കും ചിത്രം തരാന്‍ പോകുന്നത് എന്നും താരം വ്യക്തമാക്കി. ദിലീപിനെ പോലെ തന്നെയാണ് ഗണേഷുമെന്നാണ് പ്രയാഗ പറയുന്നത്.

’ഗണേഷും ദിലീപേട്ടനെപ്പോലെത്തന്നെയാണ്. ആത്മാര്‍ഥതയുള്ള, ഭവ്യതയാര്‍ന്ന പെരുമാറ്റവും.. അതോടൊപ്പം വളരെയധികം പിന്‍തുണയും നല്‍കും. ക്ഷമാശീലനായ ഒരു വ്യക്തിയാണ്. ഒരു പുതുമുഖം എന്ന നിലയിലുള്ള എന്റെ ആശങ്കകള്‍ അകറ്റാന്‍ സഹായിച്ചതും അദ്ദേഹം തന്നെ. നല്ലൊരു വ്യക്തിത്വത്തിനുടമയാണ് ഗണേഷ്.’ പ്രയാഗ പറഞ്ഞു.

രാമലീലയിലാണ് പ്രയാഗ ദിലീപിന്റെ നായികയായി എത്തിയത്. തമിഴിലെ ഹിറ്റ് ചിത്രമായ 96ന്റെ കന്നട റീമേക്കിൽ നായകനായെത്തുന്നതും ഗണേഷ് ആണ്. ഭാവനയാണ് നായിക. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :