പ്രണവ് സിനിമയിലെത്തി, കാമറക്ക് മുന്നിലല്ല പിന്നില്‍

പ്രണവ് മോഹന്‍ലാല്‍, സിനിമ, സഹ സംവിധായകന്‍
VISHNU.NL| Last Modified ഞായര്‍, 31 ഓഗസ്റ്റ് 2014 (11:39 IST)
താരപുത്രന്മാര്‍ സിനിമയിലേക്ക് ആഗതരാകുന്നതിനിടെ ഒന്നും മിണ്ടതെ മാറി നിന്ന മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും ഇതാ സിനിമയിലേക്ക്. അച്ഛന്‍ മലയാളത്തില്‍ തകര്‍ത്തഭിനയിച്ച ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിലാണ് പ്രണവ് അരങ്ങേറുന്നത്.

എന്നാല്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് നിരാശയടയാനാണ് വിധി. മോഹന്‍ലാല്‍ പുത്രന്റെ അഭിനയ സാധ്യതകള്‍ നുകരാന്‍ നിങ്ങള്‍ക്ക് തല്‍ക്കാലം അവസരമില്ല. കാരണം പ്രണവ് അരങ്ങേറുന്നത് കാമറയ്ക്ക് മുന്നിലല്ല, പിന്നിലാണെന്ന് മാത്രം.

ജിത്തു ജോസഫിന്റെ കീഴില്‍ സഹസംവിധായകനായാണ് പ്രണവ് അരങ്ങേറുക. ചെന്നൈയില്‍ ചിത്രീകരണം പുരോഗമിക്കുന്ന പാപനാശം പ്രണവിന്റെ അമ്മാവന്‍ കൂടിയായ സുരേഷ്‌ ബാലാജിയാണ്‌ നിര്‍മ്മിക്കുന്നത്.

മോഹന്‍ലാലിന്റെ പാത പിന്‍തുടര്‍ന്ന്‌ അഭിനയ രംഗത്തേക്ക്‌ തന്നെ പ്രണവ്‌ എത്തിയേക്കുമെന്നായിരുന്നു ആരാധകരുടെയും പ്രതീക്ഷ. എന്നാല്‍ മമ്മുട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയ രംഗത്ത് വ്യത്യസ്തമായ പാതയൊരുക്കി മുന്നേറുമ്പോള്‍ പ്രണവിന്റെ അഭിനയ ജീവിതത്തിലേക്കുള്ള അരങ്ങേറ്റം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ആരാധകര്‍.


സാഗര്‍ ഏലിയാസ്‌ ജാക്കി എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം ഒരു ഷോട്ടില്‍ പ്രത്യക്ഷപ്പെട്ടതോടെ സമീപഭാവിയില്‍ തന്നെ പ്രണവ്‌ അഭിനയ രംഗത്ത്‌ അരങ്ങേറുമെന്ന്‌ ആരാധകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ മോഹന്‍ലാലോ പ്രണവോ ഇതേക്കുറിച്ച്‌ മനസ്‌ തുറന്നിരുന്നില്ല. കാമറയ്ക്ക് പിന്നിലാണ് തന്റെ സ്ഥാനമെന്നാണ് പ്രനവ് ഇപ്പോള്‍ വ്യക്തമാക്കിയിര്‍ക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :