റിലീസ് പ്രഖ്യാപിച്ചി‌ട്ടും പൂമരത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചിട്ടില്ല!

വെള്ളി, 16 ഫെബ്രുവരി 2018 (12:05 IST)

രണ്ട് വർഷത്തിലധികമായി മലയാളികൾ കാത്തിരിക്കുന്ന ചിത്രമാണ് പൂമരം. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാളിദാസ് ജയറാം ആണ് നായകൻ. കാളി നായകനാകുന്ന ആദ്യ മലയാള ചിത്രമാണ് പൂമരം. ചിത്രം മാർച്ച് 9ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. 
 
എന്നാൽ രണ്ട് വർഷം മുമ്പ് ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് ഇതു വരെ പൂർത്തിയായിട്ടില്ലെന്നാണ് വാർത്തകൾ. ഇതിനെ സാധൂകരിക്കുന്ന ചില ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ സിനിമയുടെ ഷൂട്ടിങ് നടക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വന്നത്.
 
എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് പൂർണമായെന്നും അവസാന മിനുക്കുപണികൾ മാത്രമാണ് നടക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെ പറയുന്നു. ഏതായാലും പ്രഖ്യാപിച്ചത് പോലെ 2018 മാർച്ച് 9ന് പൂമരം പൂക്കുമോയെന്ന് കാണാൻ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

കൊലയാളികൾക്കും ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടെന്ന് സമ്മതിക്കുകയാണോ? - മുഖ്യമന്ത്രിക്കെതിരെ ജോയ് മാത്യു

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലെ ’മാണിക്യ മലരായ പൂവി’ എന്ന ഗാനവുമായി ...

news

ഇത്തിക്കരപക്കി ചരിത്രം സൃഷ്ടിക്കും! വൈറലായി ഫോട്ടോ

നിവിൻ പോളി നായകനാകുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ...

news

'തോറ്റവരാണ് എന്നും ചരിത്രമുണ്ടാ‌ക്കിയിട്ടുള്ളത്, നിങ്ങളെ ലോകം അംഗീകരിക്കും' - സത്യനോട് മമ്മൂട്ടി

ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ഫുട്ബോള്‍ കളിക്കാരിലൊരാളാണ് വിപി സത്യൻ. അദ്ദേഹത്തിന്റെ ...

news

അഡാറ് നായികയുടെ ഇഷ്ട ക്രിക്കറ്റ് താരം കോഹ്‌ലിയും സച്ചിനുമല്ല; പ്രിയ വാര്യര്‍ വീണ്ടും ഞെട്ടിക്കുന്നു

സോഷ്യല്‍ മീഡിയയിലും വാര്‍ത്ത ചാനലുകളിലും നിറഞ്ഞു നില്‍ക്കുകയാണ് ഒമർ ലുലു സംവിധാനം ...

Widgets Magazine