അമീര്‍ ഖാന്‍ ‘ചെരുപ്പ്‘ വിവാദത്തില്‍

മുംബൈ| Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (14:05 IST)
പി കെ എന്ന ചിത്രത്തിനെ വിവാദം വിട്ടോഴിയുന്ന മട്ടില്ല.നഗ്ന പോസ്റ്റര്‍ ഉണ്ടാക്കിയ പ്രശ്നങ്ങള്‍ ഒന്ന് ശമിച്ചപ്പോഴാണ് മറ്റൊന്ന് ഉണ്ടായിരിക്കുന്നത്.
ഇത്തവണ
പികെ യുടെ ടീമിനൊപ്പം പുരാതനമായ കലാ രാമ ക്ഷേത്രത്തില്‍ സ്ലിപ്പര്‍ ധരിച്ച ആമിറിന്റെ നടപടിയാണ് പുതിയ വിവാദത്തിന് തിരികോളുത്തിയിരിക്കുന്നത്.

ഇത് ചിലര്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. അതേസമയം, ക്ഷേത്രത്തിനുളളില്‍ ഷൂട്ട്‌ നടത്താന്‍ പാടില്ലെന്ന്‌ പറഞ്ഞ്‌ ട്രസ്‌റ്റിയായ അജയ്‌ നികം രംഗത്തുവന്നതും സംഭവം വഷളാക്കി.

എന്നാല്‍ മറ്റൊരു ട്രസ്‌റ്റിയുടെ നിര്‍ദ്ദേശമനുസരിച്ച്‌ 25,000 രൂപ നല്‍കി അനുമതി വാങ്ങിയെന്ന്‌ യൂണിറ്റംഗങ്ങള്‍ വ്യക്‌തമാക്കിയതോടെയാണ് ചിത്രീകരണം പുനരാരംഭിച്ചത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :