ഒടിയനെ ലോകം മുഴുവന്‍ കാണും; 3500 തിയേറ്ററുകളിലായി വമ്പന്‍ റിലീസ് - വിവരങ്ങള്‍ പുറത്തുവിട്ട് സംവിധായകന്‍

ഒടിയനെ ലോകം മുഴുവന്‍ കാണും; 3500 തിയേറ്ററുകളിലായി വമ്പന്‍ റിലീസ് - വിവരങ്ങള്‍ പുറത്തുവിട്ട് സംവിധായകന്‍

odiyan release , mohanlal , Cinema , sreekumar menon , മോഹന്‍ലാല്‍ ,  ഒടിയന്‍ , ശ്രീകുമാര്‍ മേനോന്‍ , മലയാള സിനിമ , മഞ്ജു വാര്യര്‍
കൊച്ചി| jibin| Last Updated: ബുധന്‍, 5 ഡിസം‌ബര്‍ 2018 (16:57 IST)
ബ്രഹ്മാണ്ഡ റിലീസിനൊരുങ്ങി മോഹന്‍ലാല്‍ ചിത്രം ഒടിയന്‍. ഡിസംബര്‍ 14ന്
പ്രദര്‍ശനത്തിനെത്തുന്ന സിനിമ 3500 തീയേറ്ററുകളിലാവും റിലീസ് ചെയ്യുക.

ഫ്രാന്‍സ്, അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ജപ്പാന്‍, ഉക്രെയ്ന്‍, ലാത്വിയ എന്നിവിടങ്ങളിലൊക്കെ റിലീസ് ഉണ്ടാകുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി.

മുംബൈ, ചെന്നൈ, ബംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളില്‍
ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ഒടിയന്‍ റിലീസ് ചെയ്യും. മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസാകും ചിത്രത്തിന്റേതെന്നും സംവിധായകന്‍ പറഞ്ഞു.

ചിത്രത്തിന്‍റെ സെന്‍സറിംഗ് ഇന്ന് നടക്കുന്നതിനാല്‍ അതിന് ശേഷമാവും കേരളത്തിലെ റിലീസിംഗ് സെന്ററുകളുടെ കാര്യത്തില്‍ തീരുമാനമാവുക.

ഒടിയനില്‍ മോഹന്‍‌ലാലിന്റെ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. പുലിമുരുകനിലൂടെ മലയാളി സിനിമാ പ്രേമികളെ ഞെട്ടിച്ച പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൈകാര്യം ചെയ്‌തിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :