വഴങ്ങി തരണമെന്ന് എന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല, പക്ഷെ സുഹൃത്തിനുണ്ടായത് ഞെട്ടിച്ചുകളഞ്ഞു; റിമ കല്ലിങ്കൽ

Last Modified ഞായര്‍, 17 ഫെബ്രുവരി 2019 (13:37 IST)
മലയാള സിനിമയിൽ ശക്തമായ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് വനിത കൂട്ടായ്മ ആയ ഡബ്ല്യുസിസി. നടി റിമ കല്ലിങ്കലും ഇതിലെ മുഖ്യ പ്രവർത്തകയാണ്. നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് താരസംഘടനായ അമ്മ എടുത്ത നിലപാടുകൾ മോശമായതിനെ തുടർന്ന് അമ്മയിൽ നിന്നും രാജിവെച്ച് പുറത്തുപോയ നടിമാരിൽ റിമയും ഉണ്ടായിരുന്നു.

ഇപ്പോഴിതാ, തന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തിനിടയില്‍ മേഖലയില്‍ നിന്ന് മോശപ്പെട്ട അനൂഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് താരം വ്യക്തമാക്കുകയാണ്. തന്നോട് ആരും വഴങ്ങികൊടുക്കലുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ തന്റെ സുഹൃത്തിന് മോശപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിന്റെ ഞെട്ടലാണ് ആ ചട്ടകൂട്ടില്‍ നിന്ന് പുറത്ത് വരണമെന്ന തോന്നാൽ ഉണ്ടാക്കിയതെന്നും താരം പറയുന്നു.

'സിനിമാ ജീവിതത്തിനിടയില്‍ എന്റെ സുഹൃത്തിന് സംഭവിച്ച വളരെ നിര്‍ഭാഗ്യകരമായ ആ കാര്യം എന്നെ തകര്‍ത്തുകളഞ്ഞു. അപ്പോള്‍ എനിക്ക് മനസ്സിലായി ചട്ടക്കൂടില്‍ നിന്ന് പുറത്തുവരേണ്ടതുണ്ടെന്നും എന്താണോ യഥാര്‍ത്ഥ്യത്തില്‍ തോന്നുന്നത് അത് പറയുകയും വേണമെന്ന് ‘ -
കൊച്ചി മുസിരിസ് ബിനാലെയില്‍ സംസാരിക്കുകയായിരുന്നു താരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :