Widgets Magazine
Widgets Magazine

ഇതിനായിരുന്നോ ജൂഡിനെ അറസ്റ്റ് ചെയ്തത്? നിവിൻ, നിങ്ങൾ ശരിക്കുമൊരു സൂപ്പർ ഹീറോ തന്നെ!

വെള്ളി, 21 ഏപ്രില്‍ 2017 (07:56 IST)

Widgets Magazine

കുട്ടികളെ പലരീതിയിൽ ചൂഷണം ചെയ്യുന്ന ഈ കാലത്ത് അതിനെയെല്ലാം ബോധവത്കരിയ്ക്കുന്ന ഒരു ഹ്രസ്വ ചിത്രമെടുത്തിരിക്കുകയാണ് സംവിധായകനും നടനുമായ ജൂഡ ആന്റണി ജോസഫ്. 'നോ ഗോ ടെൽ' എന്നാണ് ഹ്രസ്വ ചിത്രത്തിന്റെ പേര്. നിവിൻ പോളിയാണ് ചിത്രത്തിൽ കുട്ടികൾക്ക് ലൈംഗിക ചൂഷണങ്ങൾ എങ്ങനെ തടയാമെന്ന് പറഞ്ഞ് കൊടുക്കുന്നത്.
 
കുട്ടിക്ലെ ചൂഷണം ചെയ്യുക എന്നത് അതി ഭീകരമാം വിധം രൂക്ഷമായിക്കൊണ്ടിരികുന്ന ഒരു പ്രശ്നമാണ്. അപരിചിതരെന്നോ ബന്ധുവെന്നോ വ്യത്യാസമില്ലാതെ കുട്ടികളെ മിസ്‌യൂസ് ചെയ്യുന്ന വാര്‍ത്തകളാണ് ദിനം പ്രതി കേള്‍ക്കുന്നത്. ഒരു പെണ്കുഞ്ഞിന്‍റെ പിതാവെന്ന നിലയില്‍ എന്നില്‍ ഉണ്ടായ ആശങ്ക എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ടാകുമെന്നുറപ്പാണ്. 
 
പല കാര്യങ്ങളും നമ്മുടെ കുഞ്ഞുങ്ങളോട് തുറന്നു പറയാന്‍ നമുക്ക് ഇത്തരം വീഡിയോ സഹായിക്കും എന്ന പ്രത്യാശയില്‍ എല്ലാ മാതാപിതാക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടിയാണ് ഞങ്ങൾ വീഡിയൊ സമർപ്പിക്കുന്നതെന്ന് ജൂഡ് ഫേസ്ബുക്കിൽ കുറിച്ചു. 
 
ഈ വീഡിയോ എല്ലാവരിലേക്കും എത്താന്‍ പൂര്‍ണ മനസോടെ ഒരു പ്രതിഫലവുമില്ലാതെ പ്രവര്‍ത്തിച്ച നിവിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. നാം ജീവിക്കുന്ന സമൂഹത്തോട് പ്രതിബദ്ധത ഉണ്ടാകുമ്പോഴാണ് നമ്മള്‍ യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാറുകളാകുന്നത്. നിവിൻ നീ എന്റെ സൂപ്പർ ഹീറോ ആണ്. അത് പോലെ ക്യാമറ ചെയ്ത മുകേഷ്, മ്യൂസിക്‌ ചെയ്ത ഷാനിക്ക, എഡിറ്റ്‌ ചെയ്ത റിയാസ്, സൌണ്ട് ചെയ്ത രാധേട്ടന്‍ ഇവരും പ്രതിഫലമില്ലതെയാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. 
 
ഇത് ഷൂട്ട്‌ ചെയ്യാന്‍ പാര്‍ക്ക്‌ വിട്ട് തന്ന കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റിനും നന്ദി. വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബോധിനി എന്ന സംഘടനയുടെ പിന്തുണ നന്ദിയോടെ സ്മരിക്കുന്നു. ബാലവകാശ കമ്മിഷനിലെ ശോഭ കോശി മാമിനോടും, ബഹുമാനപ്പെട്ട മന്ത്രി ശൈലജ ടീച്ചറോടും ചങ്ക് നിറയെ സ്നേഹം. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

''കുഞ്ഞിക്കാ” ആരാധകര്‍ ഇളകിമറിയുന്നു, ഫാന്‍സിന്‍റെ ഡിക്യു ആവേശം കാണൂ!

മലയാളികളുടെ സ്വന്തം DQ എന്ന ദുല്‍ഖര്‍ സല്‍മാന്‍റെ പുതിയ ചിത്രമായ CIAക്കു വേണ്ടിയുള്ള ...

news

ഗ്രേറ്റ്ഫാദര്‍ ഇഫക്‍ട്: നിര്‍മ്മാതാക്കളും സംവിധായകരും പുതിയ വിശ്വാസത്തില്‍ !

മമ്മൂട്ടിയുടെ ദി ഗ്രേറ്റ്ഫാദര്‍ ഇനി തകര്‍ക്കാനുള്ള റെക്കോര്‍ഡുകള്‍ ദൃശ്യത്തിന്‍റെയും ...

news

മമ്മൂട്ടിയും ജോഷിയും - ഒരു വലിയ സര്‍പ്രൈസ് അണിയറയില്‍ ഒരുങ്ങുന്നു?!

മമ്മൂട്ടിയുടെ ഏറ്റവുമധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തതിന്‍റെ റെക്കോര്‍ഡ് ജോഷിയുടെ പേരിലാണ് ...

news

ചുവപ്പ് - അതൊരു ആവേശമാണ്, മമ്മൂട്ടിയ്ക്ക് മുതൽ നിവിനു വരെ!

കമ്മ്യൂണിസ്റ്റുകാർ ഇന്ന് ഏറെ പ്രതിസന്ധി നേരിടുന്നത് ന്യൂ ജനറേഷൻ സമൂഹത്തെ അഭിസംബോധന ...

Widgets Magazine Widgets Magazine Widgets Magazine