ലാലേട്ടാ, ആ മീശ ഒന്നു പിരിക്കുമോ? ചോദിയ്ക്കുന്നത് നിവിൻ പോളിയാണ്!

വെള്ളി, 6 ജനുവരി 2017 (11:58 IST)

Widgets Magazine

മീശ പിരിയ്ക്കുന്നത് ആരാധകർക്കാകെ ഒരു ആവേശമാണ്. പിരിച്ചുവെച്ച മീശയുമായി രാജാവിന്റെ മകൻ ഒരുപാട് സിനിമകളിൽ നിറഞ്ഞ് നിന്നിട്ടുണ്ട്. രാജാവിന്റെ മകൻ മുതൽ പുലിമുരുകൻ വരെ ഒട്ടുമികക് സിനിമകളിലും മോഹൻലാൽ മീശ പിരിച്ചാണ് എത്തുന്നത്. ഒരു പാരിപാടിയ്ക്ക് എത്തിയ ലാലേട്ടനോട് ആ മീശ ഒന്നു പിരിയ്ക്കുമോ എന്ന് ഒരാരാധിക ചോദിയ്ച്ചതും വാർത്തയായിരുന്നു.
 
മലയാളത്തിലെ യുവ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയ്ക്ക് വേണ്ടിയാണ് ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ലാല്‍ മീശ പിരിച്ചിരിയ്ക്കുന്നത്. ഒപ്പം എന്ന ചിത്രത്തിന്റെ 101 ആം ദിവസം ആഘോഷിക്കവെയാണ് പരിപാടിയിലെ പ്രത്യേക അതിഥികളില്‍ ഒരാളായിരുന്ന നിവിന്‍ പോളി ലാലേട്ടനോട് ആ മീശ ഒന്നു പിരിക്കുമോ എന്ന് ചോദിച്ചത്.
 
ഇന്നാ മോനെ നീ തന്നെ പിരിച്ചോ എന്ന് പറഞ്ഞ് ലാല്‍ മുഖം മുന്നോട്ട് നീട്ടിക്കൊടുത്തു. നിവിന്‍ തന്റെ ഇടത് കൈ കൊണ്ട് ലാലിന്റെ മീശ പിരിച്ചുവച്ചു. ഈ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നിവിന്‍ പോളിയും മോഹന്‍ലാലും തമ്മിലുള്ള ഈ രംഗം മലയാളി പ്രേക്ഷകര്‍ ആഗ്രഹിച്ചതാണെന്ന് പറയാം. പല വേദികളിലും താൻ ഒരു മമ്മൂട്ടി ഫാൻ ആണെന്ന് നിവിൻ പറഞ്ഞപ്പോൾ മോഹൻലാൽ ആരാധകർക്ക് വിഷമമുണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ രണ്ട്കൂട്ടരുടെയും പരാതി തീർന്നിരിക്കുകയാണെന്ന് വേണേൽ പറയാം.
 
(ഫോട്ടോ കടപ്പാട്; മോഹന്‍ലാല്‍ ഫാന്‍ പേജ്)
 Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മോഹൻലാൽ സിനിമ ഒപ്പം നിവിൻ പോളി Mohanlal Movie Oppam Nivin Pauly

Widgets Magazine

സിനിമ

news

ഓംപുരിയുടെ ഓർമയിൽ വിതുമ്പി ജോയ് മാത്യു

ഇന്ത്യന്‍ സിനിമ കണ്ട മഹാനടന്മാരിലൊരാളാണ് ഓംപുരി. വളരെ ഗൗരക്കാരനായി അഭിനയിക്കുന്ന ഇദ്ദേഹം ...

news

പ്രശസ്ത നടൻ ഓംപുരി അന്തരിച്ചു; വിടവാങ്ങിയത് എഴുപതുകളിലെ സമാന്തര സിനിമയുടെ മുഖം

വിഖ്യാത ബോളിവുഡ് നടന്‍ ഓംപുരി അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ ...

news

എന്റെ മനസ്സ് അസ്വസ്ഥമാണ്, ഇതൊരു ദുഃസ്വപ്നം പോലെയാണ് തോന്നുന്നത്: മഞ്ജു വാര്യർ

പുതുവർഷ രാത്രിയിൽ ആഘോഷങ്ങൾക്കിടെ വൻ തോതിൽ സ്ത്രീകളെ പീഡിപ്പിക്കുവാൻ ശ്രമിച്ച സംഭവം ...

news

മമ്മൂട്ടി അച്ചായന്‍ കഥാപാത്രങ്ങളുടെ പിടിയില്‍ ! ഇതില്‍നിന്നൊരു മോചനമില്ലേ?

2016 മമ്മൂട്ടിയെ സംബന്ധിച്ച് അത്ര മെച്ചപ്പെട്ട വര്‍ഷമായിരുന്നില്ല. എന്നാല്‍ അത്ര ...

Widgets Magazine