അണിയറയിൽ ഒരുങ്ങുന്നത് അഡാർ ഐറ്റം, മിഖായേലുമായി നിവിൻ ഉടൻ എത്തും!

വ്യാഴം, 6 ഡിസം‌ബര്‍ 2018 (11:44 IST)

കായംകുളം കൊച്ചുണ്ണിയ്‌ക്ക് ശേഷം നിവിൻ പോളി നായകനായെത്തുന്ന ചിത്രമാണ് മിഖായേൽ. 84 ദിവസം കൊണ്ട് ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്. ചിത്രം പൂർത്തിയാക്കിയതിന് ശേഷം സംവിധായകനായ ഹനീഫ് അദേനിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
 
നിവിന്‍ പോളി ഇല്ലെങ്കിൽ ഈ യാത്ര എനിക്ക് എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയില്ലായിരുന്നു എന്നും, അദ്ദേഹമണ് ചിത്രത്തിന്റെ ആത്മാവ് എന്നും ഹനീഫ് അദേനി ഫേസ്ബുക്കില്‍ കുറിച്ചു
 
മുമ്പ് പുറത്തുവിട്ട ഫസ്‌റ്റ് ലുക്ക് പോസ്റ്ററും ടീസറുമൊക്കെ സമൂഹമധ്യമങ്ങളിൽ വൻ വിജയമായിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അദേനിയും നിവിനും ആദ്യമായി​ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 'ഗ്രേറ്റ് ഫാദറി'ന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. 
 
ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ (കാവല്‍ മാലാഖ) എന്ന ടാഗ് ലൈനോടുകൂടി എത്തുന്ന മിഖായേല്‍ ഫാമിലി ചിത്രത്തിൽ മഞ്ജിമ മോഹനാണ് നിവിന് നായികയായെത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ട്രോൾ നായകൻ നന്ദമൂരി ബാലകൃഷ്ണക്ക് പുതിയ ചിത്രത്തിൽ 9 നായികമാർ !

തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയെ മലയാളികൾ അറിയുക ട്രോളിലൂടെയാകും. വീണ്ടും വാർത്തകളിൽ ...

news

ആക്ഷന്‍ രംഗം പാളി; ചിത്രീകരണത്തിനിടെ മഞ്ജു വാര്യര്‍ക്ക് പരുക്ക്

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരുക്ക്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ...

news

'ഇത് മോഹൻലാലിനെക്കൊണ്ട് മാത്രമേ ചെയ്യാൻ സാധിക്കൂ': അക്ഷയ്‌ കുമാർ

മലയാളത്തിലെ അടുത്ത 100 കോടി ക്ലബ് പ്രതീക്ഷയുമായാണ് ഒടിയൻ അവതരിക്കുന്നത്‍. മലയാളത്തിന്റെ ...

news

സന്തോഷ് ശിവന്റെ ബ്രഹ്മാണ്ഡ ചിത്രത്തിൽ മമ്മൂട്ടി?

നിലവിൽ 'ജാക്ക് ആൻഡ് ജിൽ' എന്ന ചിത്രത്തിന്റെ തിരക്കിലാണ് മലയാളത്തിന്റെ സ്വന്തം സംവിധായകൻ ...

Widgets Magazine