ലിപ് ലോക്കുമായി പൃഥ്വിയും പാര്‍വതിയും; മൈ സ്‌റ്റോറിയിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി

മൈ സ്‌റ്റോറിയിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി

Rijisha M.| Last Updated: വെള്ളി, 22 ജൂണ്‍ 2018 (10:05 IST)
‘എന്ന് നിന്റെ മൊയ്തീന്’ ശേഷം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. ചിത്രത്തിലെ രണ്ട് വീഡിയോ ഗാനങ്ങൾ ഇതിനകം തന്നെ പുറത്തിറങ്ങിയിരുന്നു. മൂന്നാമത്തെ വീഡിയോ ഗാനമായ ‘മിഴിമിഴിയിടയണ നേരം ഉടലുടലറിയണ നേരം' തുടങ്ങിയ ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

നവാഗതയായ റോഷ്ണി ദിനകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഈ ഗാനത്തിന് ഈണമിട്ടിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. ഈ റൊമാന്റിക് മെലഡി ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലും ഹരി ചരണും ചേര്‍ന്നാണ്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. പൃഥ്വിരാജാണ് ഫെയ്‌സ്ബുക്കിലൂടെ
ഗാനം പുറത്തുവിട്ടിരിക്കുന്നത്.

കസബ വിവാദത്തെ തുടർന്ന് ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയപ്പോള്‍ ഡിസ്‌‌ലൈക്കുകളുടെ പൂരമായിരുന്നു. രാജ്യാന്താര ചലച്ചിത്ര മേളയ്ക്കിടയിലെ ഓപ്പണ്‍ ഫോറത്തില്‍ മെഗാസ്റ്റാറിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതാണ് ആരാധകരെ പ്രകോപ്പിച്ചത്. രണ്ടാമത്തെ ഗാനത്തിനും ഡിസ്‌ലൈക്കുകൾ കുറവായിരുന്നില്ല. ഇനി ഈ ഗാനം പ്രേക്ഷകർ ഏറ്റെടുക്കുന്നത് എങ്ങനെയെന്ന് കാത്തിരുന്ന് തന്നെ കാണാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :