നീരജ് മാധവ് ബോളിവുഡിലേക്ക്?!

സെയ്ഫ് അലി ഖാൻ, മാധവൻ, തബു...

അപർണ| Last Modified ബുധന്‍, 13 ജൂണ്‍ 2018 (10:08 IST)
മലയാളത്തിലെ യുവതാരങ്ങളിലൊരാളാണ് നീരജ് മാധവ്. നീര ബോളിവുഡിലേക്ക് ചേക്കേറുന്നുവെന്ന വാർത്തയാണ് ഇപ്പോഴുള്ളത്. രാജ്–കൃഷ്ണ എന്ന ബോളിവുഡ് സംവിധായകർ ഒന്നിക്കുന്ന വെബ് ത്രില്ലറിൽ നീരജും ഒരു പ്രധാനവേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ട്.

മനോജ് വാജ്പേയ്, തബു എന്നീ ബോളിവുഡ് പ്രതിഭകൾക്കൊപ്പമാകും നീരജിന്റെ ഹിന്ദിയിലെ അരങ്ങേറ്റം. നായകനായി എത്തിയ ഗോവ ഗോവ ഗോൺ സംവിധാനം ചെയ്തത് രാജും കൃഷ്ണയും ചേർന്നാണ്.

ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങുന്ന വെബ് സീരിസ് ത്രില്ലർ സ്വഭാവത്തിലുള്ളതാണ്. സെയ്ഫ് അലിഖാൻ, നവാസുദ്ദീൻ സിദ്ദിഖി, തുടങ്ങിയ ബോളിവുഡ് താരങ്ങൾ വെബ് സീരിസിൽ അഭിനയിക്കുന്നുണ്ടെങ്കിലും മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യതാരം കൂടിയാകും നീരജ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :