വിവാഹ വാര്‍ത്തകള്‍ നിഷേധിച്ച് നയന്‍സും വിഘ്നേഷും

Last Modified തിങ്കള്‍, 18 മെയ് 2015 (17:23 IST)
വിവാഹം സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടി നയന്‍ താരയും യുവസംവിധായകനായ വിഘ്നേഷ് ശിവനും. ട്വിറ്ററിലൂടെയാണ് വിവാഹ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയത്. കൊച്ചിയിലെ ഒരു പള്ളിയില്‍ വെച്ച്
അതീവ രഹസ്യമായി ഇരുവരും വിവാഹിതരായെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

വിജയ് സേതുപതിയും നയന്‍സും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നാനും റൌഡി താന്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഘ്നേഷാണ്. ഈ ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് പ്രണയകഥ ചോര്‍ന്നത്. നയന്‍സിനേക്കാള്‍ പ്രായം കുറവാണ് വിഘ്നേശിന്. ചിമ്പു നായകനായ പോടാ പോടിയായിരുന്നു വിഘ്നേഷിന്റെ ആദ്യ ചിത്രം. ധനുഷിനെ നായകനാക്കി വിഘ്നേഷ് ഒരുക്കിയ
വേലയില്ലാ പട്ടധാരി ചിത്രം വന്‍ ഹിറ്റായിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :