Widgets Magazine Widgets Magazine

മമ്മൂട്ടി ത്രില്ലടിപ്പിക്കും, ഗ്രേറ്റ് ഫാദർ ഒരു കിടിലൻ ട്രീറ്റ്!

ബുധന്‍, 8 ഫെബ്രുവരി 2017 (13:17 IST)

Widgets Magazine

ഫെബ്രുവരി പത്തിന് ആരാധകർ കാത്തിരിക്കുന്നത് രണ്ട് കാര്യങ്ങൾക്കാണ്. ഒന്ന്, പൃഥ്വിരാജിന്റെ ഹൊറർ ചിത്രം എസ്രയുടെ റിലീസ്. രണ്ട്, പ്രദർശിപ്പിക്കുന്ന ചില തീയേറ്ററുകളിൽ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന്റെ ടീസറും പുറത്തിറക്കുന്നുണ്ട്. ചുരുക്കിപറഞ്ഞാൽ മെഗാ ഓഫർ തന്നെയാണിത്.
 
നവാഗതനായ ജയ്കൃഷ്ണനാണ് എസ്രയുടെ സംവിധാനം. രഞ്ജന്‍ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ടൊവിനോ, പ്രിയ ആനന്ദ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 
ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയും സിവി സാരഥിയുമാണ് നിര്‍മ്മാണം. ജൂതഭാഷയില്‍ രക്ഷിക്കൂ എന്നര്‍ത്ഥം വരുന്ന വാക്കാണ് എസ്ര. 
 
മമ്മൂട്ടി ആരാധകര്‍ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ് ഗ്രേറ്റ് ഫാദർ. നവാഗനായ ഹനീഫ് അദേനിയാണ് ഈ ആക്​ഷൻ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ആഗസ്റ്റ് സിനിമാസ് ആണ് നിർമാണം. കിടിലൻ ടീസറായിരിക്കും പുറത്തിറങ്ങുക എന്ന കാ‌ര്യത്തിൽ സംശമില്ല. ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് വലിയ സ്വീകരണമായിരുന്നു ലഭിച്ച‌ത്.
 



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

പൃഥ്വിരാജ് ചിത്രം പൃഥ്വിരാജ് ചിത്രമാണ്, അല്ലാതെ മോഹന്‍ലാല്‍ ചിത്രമല്ല!

പൃഥ്വിരാജ് നായകനായ ‘എസ്ര’ തിയേറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ ട്രെയിലര്‍ ...

news

കേട്ടത് ശരിയാണ്, അവർ പ്രണയത്തിലാണ്; അഞ്ജലിയുടെയും ജയ്‌യുടെയും ചിത്രങ്ങൾ പുറത്ത്

തെന്നിന്ത്യൻ സുന്ദരി അഞ്ജലിയും നടൻ ജയ്‌യും തമ്മിൽ പ്രണയത്തിലാണെന്നും ഇരുവരും ഒരുമിച്ചാണ് ...

news

സ്പെഷ്യൽ പെർഫോമൻസ് അവാർഡ് ഗോസ് ടു - വിനായകൻ! സെറ മാതൃകയായി

സിനിമയിലെത്തിയിട്ട് വർഷങ്ങൾ ഒത്തിരിയായെങ്കിലും വിനായകൻ എന്ന നടനെ പ്രേക്ഷർ സ്നേഹിച്ച് ...

news

മമ്മൂട്ടിയുടെ കിരീടം മോഹന്‍ലാലിന് നല്‍കിയതെന്തിന്?

കാലം 1988. മമ്മൂട്ടിയെ നായകനാക്കി ഐ വി ശശി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ...

Widgets Magazine Widgets Magazine