അടുത്ത സിനിമ പട്ടാളക്കഥയല്ല, ചിത്രത്തിൽ മോഹൻലാൽ ഉണ്ടാവില്ലാ ആരാധകരോട് മനസ്സ് തുറന്ന് മേജർ രവി

Sumeesh| Last Updated: ബുധന്‍, 4 ഏപ്രില്‍ 2018 (16:39 IST)
ഫേസ്ബുകിൽ തന്റെ ആരാധകരുമായി മനസ്സ് തുറന്ന് സംസാരിച്ച് സംവിധായകൻ മേജർ രവി. ആരാധകരുടെ ചോദ്യങ്ങൾക്ക് മേജർ രവി ഓരോന്നയി ഉത്തരം നൽകി. നിരവധി ചോദ്യങ്ങളും ഉത്തരങ്ങളും കമന്റുകളുമെല്ലാമായി കുറച്ചധികംനേരം ഫേസ്ബുക്കിൽ തന്നെയായിരുന്നു മേജർ രവി ആരാധകരുടെ പലവിധ ചോദ്യങ്ങൾക്ക് രസകരമായി മറുപടികൾ നൽകി മേജർ രവി.

താങ്കളെ ട്രോളിയാൽ വെടിവച്ചു കൊല്ലുമൊ എന്നായിരുന്നു ഒരു വിരുതന്റെ ചോദ്യം. അവർ പാവങ്ങളല്ലേ സാരമില്ലാ എന്ന് പിന്നാലെ മേജർ രവിയുടെ മറുപടിയെത്തി. ഇതുപോലുരു ചോദ്യത്തിനു മറുപടിയായാണ് തന്റെ അടുത്ത പട്ടാളക്കഥ പറയുന്നതായിരിക്കില്ല എന്ന് മേജർ രവി വെളിപ്പെടുത്തിയത്. അടുത്ത സിനിമയിൽ ആയിരിക്കില്ലാ നായകൻ എന്നും മേജർ രവി പറഞ്ഞു.


പട്ടാളക്കഥയല്ലെങ്കിൽ പിന്നെ എന്തിനെക്കുറിച്ചാവും മേജർ രവി സിനിമ ചെയ്യുക എന്ന ആകാംക്ഷയിലാണ് ഇപ്പോൾ സിനിമാ ആസ്വാദകർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :